• Latest News

    Wednesday, April 11, 2018

    തെങ്ങുകയറ്റത്തൊഴിലാളി അയൽവീട്ടുവരാന്തയിൽ വെട്ടേറ്റ്​ മരിച്ച നിലയിൽ
    Wednesday, April 11, 2018
    9:49:00 AM

    കോഴിക്കോട്: തെങ്ങുകയറ്റത്തൊഴിലാളിയെ അയൽവാസിയുടെ വീട്ടുവരാന്തയിൽ ​വെട്ടേറ്റു​ മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തറയിലെ നാറാത്ത്​ തിരുത്തോത്ത്​ മീത്തൽ ചന്ദ്രനെ (47)യാണ്​ അയൽവാസി കാരയാട്ട്​ മീത്തൽ കോട്ടയം സുരേഷ്​ എന്ന സുരേഷിന്റെ വീട്ടുവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. സംഭവത്തിൽ സുരേഷി​നെ (60) അത്തോളി പോലീസ്​ കസ്​റ്റഡിയിലെടുത്തു​.[www.malabarflash.com]

    ചൊവ്വാഴ്​ച വൈകീട്ട്​ 3.30നാണ്​ സംഭവം. ത​ന്റെ വീട്ടിൽ ഒരാൾ ​വെ​േട്ടറ്റ്​ മരിച്ചുകിടക്കുന്നതായി സുരേഷാണ്​ കൂമുള്ളിയിലെ ഒാട്ടോ ഡ്രൈവറെ വിവരമറിയിച്ചത്​. ഇയാൾ അത്തോളി പോലീസ്​ സ്​റ്റേഷനിൽ വിവരം നൽകിയ​തി​ന്റെ അടിസ്​ഥാനത്തിൽ​ എസ്​.ഐ രവീന്ദ്രൻ കൊമ്പിലാടി​ന്റെ നേതൃത്വത്തിൽ പോലീസ്​ സംഭവസ്​ഥലത്തെത്തിയതോടെയാണ്​ പരിസരവാസികൾ അറിഞ്ഞത്​. തുടർന്ന്​ കൊയിലാണ്ടി സി.ഐ ഉണ്ണികൃഷ്​ണനും എത്തി.

    വീട്ടുവരാന്തയിലെ ചവിട്ടുപടിയിലേക്ക്​ തല ഇറങ്ങിയ നിലയിൽ മലർന്നാണ്​ മൃതദേഹം കിടന്നത്​. വരാന്തയിൽ രക്​തം കട്ടപിടിച്ചിരുന്നു. വലത്​ കൈത്തണ്ടയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്​. തലക്ക്​ പിറകിൽ മർദനമേറ്റ പാടുമുണ്ടായിരുന്നു. ബലപ്രയോഗം നടന്നതി​ന്റെ ലക്ഷണമെന്നോണം കസേരകൾ മറിഞ്ഞുവീണ നിലയിലായിരുന്നു​. വരാന്തയിൽ ഒരുഭാഗത്ത്​ കൊടുവാളും തളപ്പും കിടക്കുന്നുണ്ട്​. ഒരു പ്ലേറ്റിൽ ചോറ്​ പകുതിയോളം കഴിച്ച നിലയിൽ ബാക്കിയുണ്ടായിരുന്നു. സുരേഷിന്റെ വീട്ടിൽ തേങ്ങയിടാൻ ഉച്ച​ രണ്ടുമണിയോടെ വന്നതായിരുന്നു ചന്ദ്രൻ.

    കൊയിലാണ്ടി സി.ഐ ഉണ്ണികൃഷ്​ണ​ന്റെ നേതൃത്വത്തിൽ വൈകീട്ട്​ അഞ്ച്​ മണിയോടെ ഇൻക്വസ്​റ്റ്​ നടപടികൾ ​ആരംഭിച്ചെങ്കിലും ഉന്നത പോലീസ്​ സാന്നിധ്യത്തിൽ മാത്രമേ മൃതദേഹം പരിശോധന നടത്താൻ അനുവദിക്കൂ എന്ന്​ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്​ വടകര ഡിവൈ.എസ്​.പി ടി.പി. പ്രേമചന്ദ്രൻ സ്​ഥലത്തെത്തിയാണ്​ നടപടികൾ നടത്തിയത്​. 

    അസ്വാഭാവിക മരണത്തിന്​ കേസെടുത്തു​. വടകരയിൽനിന്ന്​ വിരലടയാള വിദഗ്​ധരും ബാലുശ്ശേരിയിൽനിന്ന്​ ഡോഗ്​ സ്​ക്വാഡും എത്തി.

    ഷർമിളയാണ്​ ചന്ദ്രന്റെ ഭാര്യ. മക്കൾ: ഹർഷ, ഷബിൻ. കോട്ടയം സ്വദേശിയായ സുരേഷ്​ 20 വർഷമായി നാറാത്ത്​ ഭാഗത്താണ്​ താമസം. ഇയാൾ കൂമുള്ളിയിൽ സർവിസ്​ നടത്തുന്ന ഒാട്ടോ ഡ്രൈവറാണ്​.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തെങ്ങുകയറ്റത്തൊഴിലാളി അയൽവീട്ടുവരാന്തയിൽ വെട്ടേറ്റ്​ മരിച്ച നിലയിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top