• Latest News

    Monday, April 9, 2018

    പ​ത്ത​നം​തി​ട്ട​യി​ൽ യു​വാ​വി​നെ ക​ടു​വ ഭ​ക്ഷ​ണ​മാ​ക്കി; മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​വ​ന​ത്തി​ൽ
    Monday, April 9, 2018
    12:22:00 AM

    കോ​ന്നി: പ​ത്ത​നം​തി​ട്ട കൊ​ക്കാ​ത്തോ​ട്ടി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. കൊ​ക്കാ​ത്തോ​ട് അ​പ്പൂ​പ്പ​ൻ​തോ​ട് കി​ട​ങ്ങി​ൽ കി​ഴ​ക്കേ​തി​ൽ ര​വി​യാണ് ​കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ വ​ന​ത്തി​നു​ള്ളി​ൽ​നി​ന്നു ക​ണ്ടെ​ത്തി. ത​ല​യും വ​ല​തു​കൈ​യും മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ച്ച​ത്. ബാ​ക്കി ഭാ​ഗ​ങ്ങ​ൾ ക​ടു​വ ഭ​ക്ഷ​ണ​മാ​ക്കി​യ​താ​യി വ​നം അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.[www.malabarflash.com]

    ബ​ന്ധു​വീ​ട്ടി​ൽ പോ​യ ഭാ​ര്യ ബി​ന്ദു ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ർ​ത്താ​വി​നെ കാ​ണാ​താ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ർ​ന്നു തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​രും വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു കോ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ൽ​പ്പെ​ട്ട അ​പ്പൂ​പ്പ​ൻ​തോ​ട് വ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ര​വി​യു​ടെ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി.

    ആ​ദ്യം അ​പ്പൂ​പ്പ​ൻ​തോ​ടി​നോ​ടു ചേ​ർ​ന്ന് വ​ന​ത്തി​ലെ ആ​ന​ച്ച​ന്ത ഭാ​ഗ​ത്ത് ഇ​യാ​ളു​ടെ ലു​ങ്കി​യും ചെ​രി​പ്പും ക​ണ്ടെ​ത്തി. തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ടു​വ​യു​ടെ കാ​ൽ​പാ​ടും മ​ൽ​പി​ടി​ത്ത​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളും വ്യ​ക്ത​മാ​യി. തെ​ര​ച്ചി​ൽ സം​ഘം വ​ന​ത്തി​ലൂ​ടെ മു​ന്നോ​ട്ടു നീ​ങ്ങി​യ​തോ​ടെ ര​വി​യു​ടെ ശി​ര​സും പി​ന്നീ​ട് വ​ല​ത് കാ​ലി​ന്‍റെ​യും വ​ല​ത് കൈ​യു​ടെ​യും ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബാ​ക്കി​യു​ള്ള ശ​രീ​ര ഭാ​ഗ​ങ്ങ​ൾ ക​ടു​വ പൂ​ർ​ണ​മാ​യും ഭ​ക്ഷി​ച്ചി​രു​ന്നു.

    വ​ന​ത്തി​നു​ള്ളി​ൽ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലേ​ക്ക് മാ​റി​യാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​ണ്ട​ത്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രെ​ത്തി ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ളും രോ​മ​വും ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

    ആ​ന​യും ക​ടു​വ​യും പു​ലി​യും ധാ​രാ​ള​മു​ള്ള പ്ര​ദേ​ശ​മാ​ണ് കൊ​ക്കാ​ത്തോ​ട്ടി​ലെ അ​പ്പൂ​പ്പ​ൻ​തോ​ട്, ആ​ന​ച​ന്ത ഭാ​ഗ​ങ്ങ​ളെ​ന്ന് കോ​ന്നി ഡി​എ​ഫ്ഒ എ​സ്.​ജി. മ​ഹേ​ഷ് കു​മാ​ർ  പ​റ​ഞ്ഞു. വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ത്കാ​ലി​ക ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ര​വി ഫ​യ​ർ വാ​ച്ച​റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ​ത്ത​നം​തി​ട്ട​യി​ൽ യു​വാ​വി​നെ ക​ടു​വ ഭ​ക്ഷ​ണ​മാ​ക്കി; മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​വ​ന​ത്തി​ൽ Rating: 5 Reviewed By: UMRAS vision
    Scroll to Top