• Latest News

    Friday, April 13, 2018

    മമ്പാട്‌ ഗ്രാമപഞ്ചായത്ത്: എ​ൽ​ഡി​എ​ഫിനു നറുക്കുവീണു; ഷിഫ്ന നജീബ് പ്രസിഡന്‍റ്
    Friday, April 13, 2018
    3:24:00 AM

    മലപ്പുറം: മമ്പാട്‌ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ദം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ചു. സി​പി​എ​മ്മി​ലെ ഷി​ഫ്ന ന​ജീ​ബാ​ണ് തെരഞ്ഞെടുക്കപ്പെട്ട​ത്. ഇ​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സ്ഥാ​നം ഏ​റ്റെ​ടു​ത്തു. മു​സ്ലിം​ലീ​ഗി​ലെ കാ​ഞ്ഞി​രാ​ല സെ​മീ​ന​യാ​യി​രു​ന്നു എ​തി​ർ സ്ഥാ​നാ​ർ​ത്ഥി. വ്യാഴാഴ‌്ച രാ​വി​ലെ പ​തി​നൊ​ന്നി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്. ജി​ല്ലാ സ​ർ​വേ സൂ​പ്ര​ണ്ട് കെ.​കെ.​രാ​ജു​വാ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി.[www.maabarflash.com]

    പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ലീ​ഗി​ലെ ക​ണ്ണി​യ​ൻ റു​ഖി​യ പാ​ർ​ട്ടി ധാ​ര​ണ​പ്ര​കാ​രം രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്ക് ക​ഴി​ഞ്ഞ മാ​സം 26ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഗ് അം​ഗ​ത്തി​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യി​രു​ന്നു. ഇ​തോ​ടെ 19 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ഇ​രു​പ​ക്ഷ​ത്തി​നും ഒ​ന്പ​ത് വോ​ട്ട് വീ​തം ല​ഭി​ച്ചു. തു​ട​ർ​ന്ന് സം​ഘ​ർ​ഷം ഉ​ണ്ടാ​വു​ക​യും ന​റു​ക്കെ​ടു​പ്പ് വ്യാഴാഴ‌്ച​ത്തേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. എ​ട്ടാം വാ​ർ​ഡാ​യ പു​ളി​ക്ക​ലൊ​ടി​യി​ൽ നി​ന്നും അ​ഞ്ച് വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഷി​ഫ്ന ന​ജീ​ബ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ആ​ദ്യ​മാ​യാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​കു​ന്ന​ത്.

    സി​പി​എം മ​ന്പാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, കേ​ര​ള ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം, ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ വ​ണ്ടൂ​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗം, ഡി​വൈ​എ​ഫ്ഐ വ​ണ്ടൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

    യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം ന​ഷ്ട​മാ​കാ​നി​ടയായത് ലീ​ഗി​നു​ള്ളി​ലെ പ​ട​ല​പി​ണ​ക്കം മൂലം.​പ്ര​സി​ഡ​ന്‍റ് പ​ദ​വി​യു​ടെ കാ​ലാ​വ​ധി വീ​തം​വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഭി​ന്ന​ത​യാ​ണ് സി​പി​എ​മ്മി​ന് നേ​ട്ട​മാ​യ​ത്. 19 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ സി​പി​എ​മ്മി​ന് ഒ​ന്പ​ത്, ലീ​ഗ് ഏ​ഴ്, കോ​ണ്‍​ഗ്ര​സ് മൂ​ന്ന് എ​ന്നിങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. കാ​ട്ടു​മു​ണ്ട വാ​ർ​ഡി​ൽ നി​ന്നും വി​ജ​യി​ച്ച ലീ​ഗി​ലെ ക​ണ്ണി​യ​ൻ റു​ഖി​യ​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്.

    എ​ന്നാ​ൽ ലീ​ഗി​ലെ ത​ന്നെ കാ​ഞ്ഞി​രാ​ല സെ​മീ​ന​യെ പ്ര​സി​ഡ​ന്‍റ് ആ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്ത് വ​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം റു​ഖി​യ രാ​ജി​വ​ച്ച​ത്. തു​ട​ർ​ന്ന് സെ​മി​ന​യെ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ചു. മാ​ർ​ച്ച് 26 ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഗി​ലെ പ​ന​നി​ല​യ​ത്ത് സു​ഹ്റ​യു​ടെ വോ​ട്ട് അ​സാ​ധു​വാ​യ​താ​ണ് യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​യ​ത്.

    വോ​ട്ട് അ​സാ​ധു​വാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ യു​ഡി​എ​ഫി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ വ​ര​ണാ​ധി​കാ​രി ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സു​മു​ണ്ട്. ഇ​വ​രു​ടെ ജാ​മ്യ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കു​ക​യാ​ണ്.
    അ​പ്ര​തീക്ഷ​ിതമാ​യി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ച്ച​ത് ആ​ഘോ​ഷ​മാ​ക്കി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം ഭ​ര​ണ​ത്തി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യും ഓ​രോ അം​ഗ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു ഭ​ര​ണം.​എ​ന്നാ​ൽ ഇ​ത്ത​വ​ണ ഒ​രു സീ​റ്റി​ന്‍റെ കു​റ​വു​മൂ​ലം ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടു. രാ​വി​ലെ പ​തി​നൊ​ന്നി​ന് ന​റു​ക്കെ​ടു​പ്പ് സ​മ​യ​ത്ത് ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്നി​ല്ല.
    പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ച്ച​ത് അ​റി​ഞ്ഞ​തോ​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​മാ​യെ​ത്തി. സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ ഉ​ട​നെ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍റി​നെ ചു​വ​പ്പ്ഹാ​രം അ​ണി​യി​ച്ച് ടൗ​ണി​ൽ ആ​ഹ്ളാ​ദ​പ്ര​ക​ട​നം ന​ട​ത്തി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മമ്പാട്‌ ഗ്രാമപഞ്ചായത്ത്: എ​ൽ​ഡി​എ​ഫിനു നറുക്കുവീണു; ഷിഫ്ന നജീബ് പ്രസിഡന്‍റ് Rating: 5 Reviewed By: UMRAS vision
    Scroll to Top