• Latest News

    Saturday, April 21, 2018

    മകന്റെ സ്‌കൂട്ടറില്‍ യാത്രചെയ്ത വീട്ടമ്മ ബസിടിച്ചു മരിച്ചു
    Saturday, April 21, 2018
    11:04:00 AM

    മലപ്പുറം: മകനോടൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന വീട്ടമ്മ ബസിടിച്ചു മരിച്ചു. മകനെ പരിക്കുകളോടെ എടപ്പാള്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മാറഞ്ചേരി എം.ജി. റോഡില്‍ നീറ്റിക്കല്‍ പള്ളിക്കുസമീപം ഇളയിടത്ത് ഇബ്രാഹിമിന്റെ ഭാര്യ ഖദീജ (42) ആണ് മരിച്ചത്. മകന്‍ മുനീബ് (24) ആണ് പരിക്കേറ്റ് ആസ്​പത്രിയിലുള്ളത്.[www.malabarflash.com]

    നടുവട്ടം -അയിലക്കാട് റോഡില്‍ പൂക്കരത്തറ ശ്രീവത്സം മെഡിക്കല്‍കോളേജിനടുത്തുള്ള വളവില്‍ വെള്ളിയാഴ്ച 12 മണിയോടെയാണ് അപകടം. എടപ്പാളില്‍നിന്ന് സ്‌കൂട്ടറില്‍ മാറഞ്ചേരിയിലേക്ക് പോകുകയായിരുന്ന മുനീബും ഖദിജയും സഞ്ചരിച്ച് സ്‌കൂട്ടറില്‍ അത്താണിയില്‍നിന്ന് എടപ്പാളിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

    ആസ്​പത്രിയിലെത്തിക്കാന്‍ വാഹനംകിട്ടാതെ പരിക്കേറ്റ ഖദീജയും മകനും ചോരയില്‍ കുളിച്ച് ഏതാനുംസമയം റോഡില്‍ക്കിടന്നു. പിന്നീട് വാഹനംലഭിച്ച് ആസ്​പത്രിയിലെത്തിച്ചപ്പോഴേക്കും തലയ്ക്ക് മാരകമായി പരിക്കേറ്റിരുന്ന ഖദീജ മരിച്ചു.

    മക്കള്‍: അനസ് (ഷാര്‍ജ), സുഹൈല്‍, ജംഷിദ്, മുനീബ്, ആനിഫ. മരുമക്കള്‍: ബഷീര്‍, സൈറ, ഷംന.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മകന്റെ സ്‌കൂട്ടറില്‍ യാത്രചെയ്ത വീട്ടമ്മ ബസിടിച്ചു മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top