• Latest News

    Monday, April 9, 2018

    നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് സുകൃതപുണ്യമായി കൊപ്പൽ തെയ്യംകെട്ടുത്സവം സമാപിച്ചു
    Monday, April 9, 2018
    1:19:00 AM

    ഉദുമ: നൂറ്റാണ്ടുകൾക്ക്‌ ശേഷം തൊണ്ടച്ചന്റെ പാദസ്പർശമേൽക്കാൻ ഭാഗ്യം കിട്ടിയ കൊപ്പൽ വീട് തറവാട്ടിൽ അഞ്ചു ദിവസങ്ങളിലായി നടന്ന തെയ്യംകെട്ട് മഹോത്സവത്തിന് മറപിളർക്കൽ ചടങ്ങോടെ സമാപനം കുറിച്ചു.[www.malabarflash.com]

    ഞായറാഴ്ച രാവിലെ എട്ടുമുതൽ കാർന്നോൻ, കോരച്ചൻ, കണ്ടനാർ കേളൻ തെയ്യങ്ങളുടെ അരങ്ങേറ്റത്തിന് ശേഷം ഉച്ചകഴിഞ്ഞാണ്‌ വയനാട്ടുകുലവൻ ദർശനമേകാൻ മറക്കളത്തിലെത്തിയത്.

    തലേന്ന് നടന്ന കണ്ടനാർ കേളന്റെ ബപ്പിടൽ പോലെതന്നെ പ്രാധാന്യമേറിയ ചൂട്ടൊപ്പിക്കൽ ചടങ്ങു കാണാൻ ആയിരങ്ങളാണ് ഞായറാഴ്ച മറക്കളത്തിൽ എത്തിയത്.

    നൃത്തത്തിലും താളത്തിലും വേഷത്തിലും ഭാവത്തിലും മറ്റു തെയ്യങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് വയനാട്ടുകുലവൻ. അരയോടെയും പൊയ്ക്കണ്ണും വെള്ളത്താടിയും, കന്നക്കത്തിയും മുളയമ്പും മുളവില്ലുമെല്ലാം ഈ തെയ്യത്തിന്റെ മാത്രം പ്രത്യേകതകളാണ്.

    ചൂട്ടാട്ട ശേഷം ചൂട്ടൊപ്പിക്കുന്ന കാരണവരെ ചൂട്ട് ഏൽപ്പിച്ച് കൊട്ടിലിനകത്തെ കാലുംപലകയിൽ വെക്കുന്ന ചടങ്ങാണ് ചൂട്ടൊപ്പിക്കൽ. മുളംചൂട്ടു കാലപഴക്കത്താൽ നശിച്ചുപോയാൽ വീണ്ടുമൊരു തെയ്യംകെട്ടിന് തറവാട്ടിൽ സമയമായെന്നാണ് സങ്കല്പം.

    വിഷ്ണുമൂർത്തിയുടെ അരങ്ങേറ്റത്തിനുശേഷം തെയ്യംകെട്ടിന് സമാപനം കുറിച്ച് മറപിളർക്കൽ നടന്നു. വിളക്കിലരിരിക്കു ശേഷം കൈവീതുമുണ്ടായി.

    മുരളി കുറ്റിക്കോൽ(കണ്ടനാർ കേളൻ), കുമാരൻ താനൂർ(വയനാട്ടുകുലവൻ) ബാലകൃഷ്ണൻ കാടകം (കോരച്ചൻ ), പവിത്രൻ ഉദുമ (കാർന്നോൻ) എന്നിവ രായിരുന്നു വയനാട്ടുകുലവൻ തെയ്യംകെട്ട് കോലധാരികൾ
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് സുകൃതപുണ്യമായി കൊപ്പൽ തെയ്യംകെട്ടുത്സവം സമാപിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top