• Latest News

    Wednesday, April 18, 2018

    ട്രെ​യി​നി​ൽ​നി​ന്നു കാ​യ​ലി​ൽ ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
    Wednesday, April 18, 2018
    6:27:00 PM

    പ​ന​ങ്ങാ​ട്: പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ​നി​ന്നു കാ​യ​ലി​ൽ ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ തി​രു​വ​ന്പാ​ടി ക​ട​വ​ത്തുശേരി റോ​സ്മേ​രി നീ​ന (30) ആ​ണ് മ​രി​ച്ച​ത്. ബുധനാഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ കു​ന്പ​ളം ഫി​ഷ് ലാ​ൻ​ഡ് സെ​ന്‍റ​റി​നു സ​മീ​പം കാ​യ​ലി​ൽ മൃ​ത​ദേ​ഹം പൊ​ങ്ങു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​.[www.malabarflash.com]

    ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ ട്രെ​യി​നി​ന്‍റെ ച​വി​ട്ടു​പ​ടി​യി​ലി​രു​ന്നു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി അ​രൂ​ർ-​കു​ന്പ​ളം പാ​ല​ത്തി​നു മു​ക​ളി​ലെ​ത്തി​യ​പ്പോ​ൾ കായലിലേക്ക് ചാടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം. 

    വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് തു​ട​ങ്ങി​യ​വ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ക​ച്ചേ​രി​പ്പ​ടി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണു യു​വ​തി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ട്രെ​യി​നി​ൽ​നി​ന്നു കാ​യ​ലി​ൽ ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി Rating: 5 Reviewed By: UMRAS vision
    Scroll to Top