• Latest News

    Wednesday, April 18, 2018

    കാസര്‍കോട്ട് ഹോട്ടലുകളും, പെട്ടിക്കടകളും രാത്രി 11 മണിക്ക് അടക്കണം
    Wednesday, April 18, 2018
    10:24:00 PM

    കാസര്‍കോട്: ക്രമസമാധാന പ്രശ്‌നങ്ങളുടെ ഭാഗമായി കാസര്‍കോട് സബ്ഡിവിഷനിലെ ബേഡകം ഒഴികെയുള്ള പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോട്ടലുകള്‍, പെട്ടിക്കടകള്‍ എന്നിവ രാത്രി 11 മണിക്കു ശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഡിവൈഎസ്പി എം.വി.സുകുമാരന്‍ അറിയിച്ചു.[www.malabarflash.com]

    കായിക മല്‍സരങ്ങള്‍ക്കു രാത്രി 10നു ശേഷം അനുമതിയില്ല. ഇതില്‍ വീഴ്ച വരുത്തിയാല്‍ നടപടി സ്വീകരിക്കും. 

    മഞ്ചേശ്വരം, കുമ്പള, വിദ്യാനഗര്‍, ബദിയടുക്ക, ആദൂര്‍, കാസര്‍കോട് എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാസര്‍കോട്ട് ഹോട്ടലുകളും, പെട്ടിക്കടകളും രാത്രി 11 മണിക്ക് അടക്കണം Rating: 5 Reviewed By: editordesk Malabarflash
    Scroll to Top