• Latest News

    Saturday, April 14, 2018

    മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ മാതാവ് നിര്യാതയായി
    Saturday, April 14, 2018
    9:41:00 PM

    കണ്ണൂർ: തുറമുഖ വകുപ്പ് മന്ത്രിയും കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്‍റുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മാതാവ് തോട്ടട ജവഹർ നഗർ ഹൗസിംഗ് കോളനിയിലെ മാണിക്യയിൽ ടി.കെ. പാർവതിയമ്മ (98) നിര്യാതയായി.[www.malabarflash.com] 

    അന്തരിച്ച പ്രശസ്ത സംസ്കൃത പണ്ഡിതനും ജ്യോതിഷ പണ്ഡിതനുമായ പി.വി. കൃഷ്ണൻ ഗുരുക്കളുടെ ഭാര്യയാണ്. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പയ്യാന്പലത്ത് നടക്കും.

    മറ്റുമക്കൾ: പി.വി. രവീന്ദ്രൻ (റിട്ട. കെൽട്രോൺ ജീവനക്കാരൻ), പരേതരായ പി.വി. ബാലകൃഷ്ണൻ, പി.വി. ശിവരാമൻ.

    മരുമക്കൾ: ടി.എം. സരസ്വതി (റിട്ട. അധ്യാപിക ഇരിങ്ങൽ സുബ്രഹ്മണ്യ വിലാസം യുപി സ്കൂൾ) പ്രസന്നകുമാരി (റിട്ട. അധ്യാപിക എടക്കാട് മണപ്പുറം സ്കൂൾ) ജ്യോത്സ്ന (റിട്ട. അധ്യാപിക എളയാവൂർ സിഎച്ച്എം ഹയർ സെക്കണ്ടറി സ്കൂൾ).
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ മാതാവ് നിര്യാതയായി Rating: 5 Reviewed By: UMRAS vision
    Scroll to Top