Latest News

ഹർത്താൽ; വാഹനങ്ങൾ തടഞ്ഞു, റോഡ് ഉപരോധിച്ചു

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലെ ഹർത്താൽ പ്രഖ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മലപ്പുറം, കോഴിക്കോട് അടക്കം വിവിധ സ്ഥലങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തു. ദേശീയപാത അടക്കമുള്ള റോഡുകളിൽ ഹർത്താൽ അനുകൂലികൾ സംഘം ചേരുകയും വാഹന ഗതാഗതം തടസപ്പെടുത്തുകയുമായിരുന്നു.[www.malabarflash.com]

മംഗലാപുരത്തുനിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് നേരെ കല്ലേറ്. ഞായറാഴ്ച്ച രാത്രി 10:05ന് ഉപ്പള നയാബസാറില്‍ ജനപ്രിയ ബസ്സ്‌റ്റോപ്പിനടുത്താണ് കല്ലേറുണ്ടായത്. ഡ്രൈവര്‍ ജോമോന്‍ മാത്യു(46) വിന് കണ്ണിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

കല്ലെറിഞ്ഞവരെ തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു. സിസിടിവിയില്‍ കല്ലെറിഞ്ഞവരെ വ്യക്തമായിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു.

തിരൂർ പോലീസ്​ സ്​റ്റേഷനു നേരെ കല്ലേറുണ്ടായി. പോലീസ്​ കണ്ണീർ വാതകം പ്രയോഗിച്ചു. രാവിലെ 10ഒാടെയാണ്​ പ്രകടനം നടത്തിയവർ കല്ലെറിഞ്ഞത്​. ടയർ കത്തിച്ചിട്ടും ബാരിക്കേഡുകൾ തീർത്തും പലയിടങ്ങളിലും വാഹനങ്ങൾ തടയുന്നുമുണ്ട്​. മഞ്ചേരി ആനക്കയം പാണായിയിൽ ഓട്ടോഡ്രൈവര്‍ക്ക്‌​ മർദനമേറ്റു. ജില്ലയിൽ മിക്ക നഗരങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പോലീസ്​ എത്തിയാണ്​ ഗതാഗത തടസങ്ങൾ നീക്കുന്നത്​. 

മലപ്പുറം, തിരൂർ, പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി തുടങ്ങി മിക്ക നഗരങ്ങളിലും പ്ലക്കാർഡുകളും മറ്റുമായി എത്തിയവരാണ്​ വാഹനങ്ങൾ തടയുന്നത്​. ​

ജില്ല അതിർത്തിയായ ഐക്കരപ്പടി മുതൽ കൊണ്ടോട്ടി നഗരം വരെയുള്ള ജംഗ്​ഷനുകളിലെല്ലാം യുവാക്കൾ റോഡിൽ കുത്തിയിരുന്ന്​ ഗതാഗതം തടസപ്പെടുത്തി. രാവിലെ സർവിസ്​ നടത്തിയിരുന്ന കെ.എസ്​.ആർ.ടി.സി ബസുകൾ വ്യാപകമായി തടഞ്ഞതോടെ പലയിടങ്ങളിലും കുടുങ്ങി കിടന്നു. സ്വകാര്യ ബസുകൾ സർവിസ്​ നടത്തിയില്ല. 

മലപ്പുറം കുന്നുമ്മൽ ജംഗ്​ഷനിൽ ‘പെൺകുട്ടിക്ക്​ നീതി നൽകുക’ എന്ന പോസ്​റ്റർ സ്വകാര്യ വാഹനങ്ങൾക്കുമേൽ ഒട്ടിച്ചാണ്​ വാഹനങ്ങൾ കടത്തി വിട്ടത്​. എല്ലാ നഗരങ്ങളിലും ഹർത്താൽ അനുകൂലികൾ പ്രകടനങ്ങൾ നടത്തി. ചിലയിടങ്ങളിൽ ടയർ കത്തിച്ചിട്ടും ബാരിക്കേഡുകൾ തീർത്തുമാണ്​ വാഹനങ്ങൾ തടയുന്നത്​.

മലപ്പുറത്ത്​ സ്വകാര്യ ബസുകൾ പൂർണമായും പണിമുടക്കി. കെ.എസ്​.ആർ.ടി.സി സർവീസ്​ ഭാഗികം മാത്രമാണ്​. കെ.എസ്​.ആർ.ടി ബസുകൾ ജനക്കൂട്ടം തടയുന്ന സ്​ഥിതിയുണ്ട്​. കടകൾ ഭുരിഭാഗം സ്​ഥലത്തും പൂർണമായും അടഞ്ഞുകിടക്കുന്നു. മിക്കവാറും ടൗണുകളിൽ ജനങ്ങൾ റോഡ്​ ഉപരോധിക്കുകയാണ്​. ദേശീയപാത കോഴിക്കോട്​ -പാലക്കാടിൽ വള്ളുവ​മ്പ്രം മുതൽ ഐക്കരപ്പടി വരെ 15 സ്​ഥലങ്ങളിലെങ്കിലും വാഹനങ്ങൾ തടഞ്ഞിട്ടുണ്ട്.

പൊലീസി​​​​​​​​​​​​ന്റെ സാന്നിധ്യം വളരെ കുറവുമാണ്. ​വെടിച്ചിറയിൽ കെ.എസ്.ആർ.ടി ഒഴികെയുള്ള വാഹനങ്ങൾ സമരക്കാർ തിരിച്ചയച്ചു. ഒതുക്കുങ്ങലിൽ റോഡിൽ പോസ്റ്റിട്ട് ഗതാഗതം തടസപ്പെടുത്തി. പോലീസ് ലാത്തി വീശിയാണ് സമരക്കാരെ പിന്തിരിപ്പിച്ചത്. പോലീസ് പോയ ഉടനെ നാട്ടുകാർ വീണ്ടും ഗതാഗതം തടസപ്പെടുത്തി. കോഡുരിലും വാഹനങ്ങൾ തടഞ്ഞിട്ടു. വ്യാപാരികൾ സ്വയം കടകൾകൾ അടച്ച് സഹകരിക്കുന്നുണ്ട്. ജീവനക്കാർ എത്താത്തതിനാൽ സർക്കാർ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളിലും പ്രവർത്തനമില്ല.

പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലും ഹർത്താലാണ്. കൊടുവായൂർ, പുതുനഗരം, പട്ടാമ്പി, വല്ലപ്പുഴ, ചെർപ്പുളശേരി, ഒറ്റപ്പാലം, മുതലമട മേഖലകളിലും പാലക്കാട് നഗരത്തിൽ വിവിധയിടങ്ങളിലും വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നെടുമങ്ങാട്, വെള്ളനാട് എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടയാൻ ശ്രമം നടന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ജില്ലയിൽ ചില സ്ഥലങ്ങളിൽ ഹർത്താലിനോട് പിന്തുണ പ്രഖ്യാപിച്ച് കടകളടച്ചു.

വർഷങ്ങളായി ഹർത്താലുകളെ പടിക്കു പുറത്താക്കിയ കയ്പമംഗലം പഞ്ചായത്തിലെ ചളിങ്ങാട്ടും ഹർത്താൽ ആചരിക്കുകയാണ്. കയ്പമംഗലം മേഖലയിലും ഭാഗികമായി ഹർത്താൽ ആചരിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ ഒരു സംഘം ആളുകൾ വാഹനങ്ങൾ തടഞ്ഞ് റോഡ് ഉപരോധിച്ചു. വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ പേരിലാണ് ഹർത്താൽ നടത്തുന്നത്. പ്രദേശത്തെ നിരവധി കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ടുണ്ട്. കൊല്ലം ചിന്നക്കടയിലും പള്ളിമുക്കിലും കടകൾ അടപ്പിച്ചു. ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളാണ് കടകൾ അടപ്പിക്കുന്നത്. കൊല്ലം നഗരത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ചുകളും നടന്നു

സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഹർത്താൽ അനുവദിക്കില്ലെന്ന് വിവിധ ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. ജനജീവിതം തടസപ്പെടുത്തിയാൽ ശക്തമായ നടപടിയുണ്ടാകും. അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

കഠ്‌വയിൽ എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹർത്താലാണെന്ന സന്ദേശം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഘടനകളുടെ പിന്തുണയില്ലാതെയാണ് ഹർത്താലെന്നും ജനങ്ങൾ സഹകരിക്കണമെന്നുമാണ് സന്ദേശത്തിലുള്ളത്. 

എന്നാൽ, ഹർത്താൽ നടത്തുമെന്ന് ഒരു സംഘടനയോ രാഷ്ട്രീയ പാർട്ടികളോ പ്രഖ്യാപിച്ചിരുന്നില്ല. ഫേസ്ബുക്കിലും വാട്സ്ആപ്പിലും വരുന്ന വാർത്ത നിരവധി പേരാണ് മറ്റുള്ളവർക്ക് കൈമാറിയിരുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.