• Latest News

    Monday, April 30, 2018

    അവരെ മനസോടു ചേർത്തു സൈക്കിളുകൾ കുതിച്ചുതുടങ്ങി
    Monday, April 30, 2018
    2:45:00 AM

    ബേ​​​ക്ക​​​ൽ: ഭി​​​ന്ന​​​ശേ​​​ഷി സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ പ്രാ​​​ധാ​​​ന്യം ഉ​​​ണ​​​ർ​​​ത്തി ഏ​​​ഴു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​രെ ന​​​ട​​​ത്തു​​​ന്ന സൈ​​​ക്കി​​​ൾ റൈ​​​ഡി​​​നു കാസര്‍കോട്‌ ജി​​​ല്ല​​​യി​​​ലെ അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​മാ​​​യ ബേ​​​ക്ക​​​ൽ കോ​​​ട്ട​​​യു​​​ടെ ക​​​വാ​​​ട​​​ത്തി​​​ൽ​​​നി​​​ന്നു തു​​​ട​​​ക്ക​​​മാ​​​യി.[www.malabarflash.com]

    പ​​​ള്ളി​​​ക്ക​​​ര പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ഇ​​​ന്ദി​​​ര റൈ​​​ഡ് ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തു സ​​​മൂ​​​ഹ​​​ത്തി​​​നാ​​​യു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ കാ​​​രു​​​ണ്യ​​​യാ​​​ത്ര​​​യാ​​​ണെ​​​ന്ന് അ​​​വ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി ജ​​​ന​​​മ​​​ന​​​സു​​​ക​​​ൾ ഉ​​​ണ​​​ര​​​ട്ടെ​​​യെ​​​ന്നും അ​​​വ​​​ർ ആ​​​ശം​​​സി​​​ച്ചു.

    സ്പെ​​​ഷ​​​ൽ ഒ​​​ളി​​​ന്പി​​​ക്സ് ഭാ​​​ര​​​തി​​​ന്‍റെ​​​യും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്‍റ​​​ല​​​ക്ച്വ​​​ലി ഡി​​​സേ​​​ബി​​​ൾ​​​ഡി​​​ന്‍റെ​​​യും(​​​എ​​​യ്ഡ്) സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ മൂ​​​ല​​​മ​​​റ്റം സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ’എ​​​ക്സോ​​​സി​​​യ’​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് യാ​​​ത്ര ന​​​ട​​​ത്തു​​​ന്ന​​​ത്. 

    സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​നം ല​​​ക്ഷ്യ​​​മി​​​ട്ടു വ്യ​​​ത്യ​​​സ്ത​​​ത​​​യാ​​​ർ​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് റൈ​​​ഡി​​​ലു​​​ട​​​നീ​​​ളം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. 19 സ്വീ​​​ക​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ യാ​​​ത്ര​​​യി​​​ലു​​​ട​​​നീ​​​ളം ഭി​​​ന്ന​​​ശേ​​​ഷി സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളു​​​ടെ ശാ​​​ക്തീ​​​ക​​​ര​​​ണ​​​വും സം​​​ര​​​ക്ഷ​​​ണ പ്രാ​​​ധാ​​​ന്യ​​​വും വി​​​ളി​​​ച്ചോ​​​തു​​​ന്ന വി​​​വി​​​ധ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മു​​​ണ്ടാ​​​കും.

    ജ​​​ന്മ​​​വൈ​​​ക​​​ല്യ​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ന്ന് വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​ഴി​​​വ് തെ​​​ളി​​​യി​​​ച്ച​​​വ​​​രെ​​​യും പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​ദ​​​രി​​​ക്കും. കൂ​​​ടാ​​​തെ വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള ഭി​​​ന്ന​​​ശേ​​​ഷി വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി നൂ​​​റി​​​ൽ​​​പ്പ​​​രം അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഭി​​​ന്ന​​​ശേ​​​ഷി സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​വും ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത് ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു വ്യ​​​ത്യ​​​സ്ത​​​ത​​​യാ​​​ർ​​​ന്ന പ​​​രി​​​പാ​​​ടി ന​​​ട​​​ത്തു​​​ന്ന​​​ത്.

    മൂ​​​ല​​​മ​​​റ്റം സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ഹ​​​യ​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ ദേ​​​വ​​​ജി​​​ത്ത്, നി​​​ർ​​​മ​​​ൽ ആ​​​ന്‍റ​​​ണി, ഗോ​​​കു​​​ൽ കൃ​​​ഷ്ണ, അ​​​ഖി​​​ൽ, ബാ​​​ദു​​​ഷാ​​​ൻ, ഫെ​​​റോ​​​ലി​​​ൻ ഫ്രാ​​​ൻ​​​സി​​​സ്, ജി​​​ഷ്ണു എ​​​ന്നീ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് റൈ​​​ഡി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

    ഭി​​​ന്ന​​​ശേ​​​ഷി സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും അ​​​വ​​​രു​​​ടെ സം​​​ര​​​ക്ഷ​​​ണ കൂ​​​ട്ടാ​​​യ്മ​​​ക​​​ളു​​​ടെ​​​യും പ്ര​​​ശ്ന​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ വ്യ​​​ത്യ​​​സ്ത​​​മാ​​​യൊ​​​രു ആ​​​ശ​​​യ​​​മെ​​​ന്ന നി​​​ല​​​യ്ക്കാ​​​ണ് സൈ​​​ക്കി​​​ൾ റൈ​​​ഡ് ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

    നി​​​ര​​​വ​​​ധി സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ ഇ​​​തി​​​നോ​​​ട​​​കം റൈ​​​ഡി​​​നു പി​​​ന്തു​​​ണ​​​യു​​​മാ​​​യി രം​​​ഗ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. സ്പെ​​​ഷ​​​ൽ ഒ​​​ളി​​​ന്പി​​​ക്സ് ഭാ​​​ര​​​ത് കേ​​​ര​​​ള ഏ​​​രി​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ സി​​​എം​​​ഐ, അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്‍റ​​​ല​​​ക്ച്വ​​​ലി ഡി​​​സേ​​​ബി​​​ൾ​​​ഡ്(​​​എ​​​യ്ഡ്) ചെ​​​യ​​​ർ​​​മാ​​​ൻ ഫാ.​​​റോ​​​യി വ​​​ട​​​ക്കേ​​​ൽ, എ​​​ക്സോ​​​സി​​​യ ക​​​ണ്‍​വീ​​​ന​​​ർ ദേ​​​വ​​​ജി​​​ത്ത് എ​​​ന്നി​​​വ​​​രാ​​​ണ് പ​​​രി​​​പാ​​​ടി​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്.

    ഞായറാഴ്ചത്തെ റൈ​​​ഡ് ത​​​ല​​​ശേ​​​രി​​​യി​​​ൽ സ​​​മാ​​​പി​​​ച്ചു. തിങ്കളാഴ്ച വ​​​യ​​​നാ​​​ട്ടി​​​ലേ​​​ക്കാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ റൈ​​​ഡ് ന​​​ട​​​ത്തു​​​ക. സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം 850 കി​​​ലോ​​​മീ​​​റ്റ​​​ർ പി​​​ന്നി​​​ടു​​​ന്ന സൈ​​​ക്കി​​​ൾ റൈ​​​ഡ് മേ​​​യ് ആ​​​റി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശം​​​ഖു​​​മു​​​ഖം ക​​​ട​​​പ്പു​​​റ​​​ത്തു സ​​​മാ​​​പി​​​ക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അവരെ മനസോടു ചേർത്തു സൈക്കിളുകൾ കുതിച്ചുതുടങ്ങി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top