• Latest News

    Sunday, April 29, 2018

    പോലീസ് സ്റ്റേഷനോടു ചേര്‍ന്നുള്ള കടത്തിണ്ണയില്‍ വയോധികന്‍ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടു
    Sunday, April 29, 2018
    3:08:00 AM

    ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നോ​​​ടു ചേ​​​ര്‍ന്നു​​​ള്ള ക​​​ട​​​ത്തി​​​ണ്ണ​​​യി​​​ല്‍ യാ​​​ച​​​ക​​​നാ​​​യ വ​​​യോ​​​ധി​​​ക​​​നെ ത​​​ല​​​ക്ക​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ട നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. ന​​​ഗ​​​ര​​​ത്തി​​​ല്‍ ഭി​​​ക്ഷാ​​​ട​​​നം ന​​​ട​​​ത്തി​​​വ​​​ന്ന ച​​​ങ്ങ​​​നാ​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ ഗോ​​​പി (ക​​​ണി​​​യാ​​​ന്‍ ഗോ​​​പി-65) ആ​​​ണ് മ​​​രി​​​ച്ച​​​ത്.[www.malabarflash.com]

    ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ര്‍ച്ചെ വ​​​ഴി​​​യാ​​​ത്ര​​​ക്കാ​​​രാ​​​ണു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. തു​​​ട​​​ര്‍ന്നു പോ​​​ലീ​​​സി​​​ല്‍ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. ​കോ​​​ട്ട​​​യം ജി​​​ല്ലാ​​​പോ​​​ലീ​​​സ് മേ​​​ധാ​​​വി മു​​​ഹ​​​മ്മ​​​ദ് റ​​​ഫീ​​​ക്ക് സം​​​ഭ​​​വ​​​സ്ഥ​​​ലം സ​​​ന്ദ​​​ര്‍ശി​​ച്ചു.

    സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ച​​​ങ്ങ​​​നാ​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യും മ​​​റ്റൊ​​​രു കൊ​​​ല​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യു​​​മാ​​​യ യു​​​വാ​​​വി​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു ചോ​​​ദ്യം ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണ്. അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ പ്ര​​​തി​​​യു​​​ടെ പേ​​​രു വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.

    കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്താ​​​ണെ​​ന്നു വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല. കൊ​​​ല്ല​​​പ്പെ​​ട്ട ഗോ​​​പി​​​യും പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള ആ​​​ളും സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യി​​​രു​​​ന്നു. ക​​​ഞ്ചാ​​​വും മ​​​റ്റു ല​​​ഹ​​​രി പ​​​ദാ​​​ര്‍ഥ​​​ങ്ങ​​​ളും ഇ​​​രു​​​വ​​​രും ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.​ പ​​​ല ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഇ​​​വ​​​ര്‍ ഒ​​​ന്നി​​​ച്ചാ​​​ണു ക​​​ട​​​ത്തി​​​ണ്ണ​​​ക​​​ളി​​​ലും മ​​​റ്റു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും കി​​​ട​​​ന്നി​​​രു​​​ന്ന​​​തെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

    പ്ര​​​തി​​​യെ പോ​​​ലീ​​​സ് നി​​​രീ​​​ക്ഷി​​​ക്കു​​​ക​​​യും ത​​​ന്ത്ര​​​പൂ​​​ര്‍വം പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ച​​​ങ്ങ​​​നാ​​​ശേ​​​രി ഡി​​​വൈ​​​എ​​​സ്പി ആ​​​ര്‍. ശ്രീ​​​കു​​​മാ​​​ര്‍, സി​​​ഐ കെ.​​​പി. വി​​​നോ​​​ദ്, എ​​​സ്‌​​​ഐ ഷെ​​​മീ​​​ര്‍ഖാ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘ​​​മാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.

    മൃ​​​ത​​​ദേ​​​ഹം കാ​​​ണ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ത്തു സി​​​മ​​​ന്‍റ് ഇ​​​ഷ്ടി​​​ക​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തു​​​പ​​​യോ​​​ഗി​​​ച്ചാ​​​കാം ത​​​ല​​​യ്ക്ക​​​ടി​​​ച്ചു കൊ​​​ന്ന​​​തെ​​​ന്നാ​​ണു പോ​​​ലീ​​​സി​​​ന്‍റെ നി​​​ഗ​​​മ​​​നം. കോ​​​ട്ട​​​യ​​​ത്തു​​​നി​​​ന്നു​​​ള്ള വി​​​ര​​​ല​​​ട​​​യാ​​​ള വി​​​ദ​​​ഗ്ധ​​​രും പോ​​​ലീ​​​സ് സ​​​യ​​ന്‍റ​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ന്‍റും എ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന​ ന​​​ട​​​ത്തി. മൃ​​​ത​​​ദേ​​​ഹം കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പോ​​​സ്റ്റു​​​മോ​​​ര്‍ട്ടം ന​​​ട​​​ത്തി മോ​​​ര്‍ച്ച​​​റി​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ചു. 

    പോ​​​ലീ​​​സ് സ്റ്റേ​​ഷ​​​നു തൊ​​​ട്ട​​​ടു​​​ത്തു ന​​​ട​​​ന്ന കൊ​​​ല​​​പാ​​​ത​​​കം ന​​​ഗ​​​ര​​​വാ​​​സി​​​ക​​​ളി​​​ല്‍ ആ​​​ശ​​​ങ്ക​ ഉ​​ണ്ടാ​​ക്കി​​യി​​​ട്ടു​​​ണ്ട്. അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ടു കാ​​​ല്‍പ്പാ​​​ദം ന​​​ഷ്ട​​​പ്പെ​​​ട്ട ഗോ​​​പി ഊ​​​ന്നു​​​വ​​​ടി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ന​​​ഗ​​​ര​​​ത്തി​​​ല്‍ ഭി​​​ക്ഷാ​​​ട​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പോലീസ് സ്റ്റേഷനോടു ചേര്‍ന്നുള്ള കടത്തിണ്ണയില്‍ വയോധികന്‍ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടു Rating: 5 Reviewed By: UMRAS vision
    Scroll to Top