• Latest News

    Monday, April 2, 2018

    കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ച്​ രണ്ട്​ മലയാളികളടക്കം 15 മരണം
    Monday, April 2, 2018
    12:00:00 AM

    കുവൈത്ത്​ സിറ്റി: കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട്​ മലയാളികളടക്കം 15 പേർ മരിച്ചു. ശ്രീകണ്ഠ​പുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.[www.malabarflash.com] 

    നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. കബ്​ദ്​ അർതാൽ റോഡിൽ ഞായറാഴ്​ച ഉച്ചക്ക്​ ശേഷമായിരുന്നു അപകടം.

    എതിർദിശയിൽ വേഗതയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിലധികവും വിദേശികളാണ്​. 

    മരിച്ച രണ്ട്​ മലയാളികളെ കൂടാതെ നാല്​ ഇന്ത്യക്കാരുമുണ്ടെന്നാണ്​ വിവരം. കബ്​ദിലെ ബുർഗാൻ എണ്ണപ്പാടത്തിന്​ സമീപമുള്ള പെട്രോളിയം കമ്പനിയിലെ കരാർ തൊഴിലാളികളാണ്​ അപകടത്തിൽപ്പെട്ടത്​.

    കബ്​ദ്​, വഫ്ര എന്നിവിടങ്ങളിൽ നിന്നും പെട്രോളിയം പ്രോജക്​ടുകളിലേയും അഗ്​നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക്​ മാറ്റി.

    അപകടത്തിൽപെട്ട ബസുകളിലൊന്നി​​​​​​​​​​െൻറ ഡ്രൈവർ ഇന്ത്യക്കാരനാണ്​. ഇയാൾ പരിക്കുകളോടെ അദാൻ ആശുപത്രിയിൽ ചികിത്സയിലാണ്​. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്​. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സർക്കാർ പ്രതിനിധികളും സംഭവ സ്ഥലം സന്ദർശിച്ചു.

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ച്​ രണ്ട്​ മലയാളികളടക്കം 15 മരണം Rating: 5 Reviewed By: UMRAS vision
    Scroll to Top