• Latest News

    Saturday, April 7, 2018

    ഫുട്‌ബോള്‍ കളിക്കവേ കുട്ടികള്‍ കൂട്ടിയിടിച്ചു; 9 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു
    Saturday, April 7, 2018
    12:57:00 AM

    സ്പാനിഷ്:  ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ്റ് മറ്റൊരു കുട്ടിയുമായി അബദ്ധത്തില്‍ കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ കുട്ടിയ്ക്ക് ഹൃദയാഘാതം നേരിടുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. കോസ്റ്റാ ബ്ലാങ്കാ ബീച്ചില്‍ വെച്ചായിരുന്നു അപകടം.[www.malabarflash.com]
    കടല്‍ തീരത്ത് ഫുട്‌ബോള്‍ കളിക്കവെയാണ് കായ് മറ്റൊരു കുട്ടിയുമായി കൂട്ടിയിടിച്ച് വീണത്. ഓടിയെത്തിയ ബീച്ചിലെ മറ്റ് ആളുകളും പോലീസും പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ശ്രമിച്ചു. പിന്നാലെയെത്തിയ പാരാമെഡിക്കുകള്‍ കുട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അലിസാന്റെയിലെ ആശുപത്രിയിലെത്തിച്ച കുട്ടി ഉച്ചയോടെ മരിച്ചു.

    കായുടെ അമ്മ നിക്കോള ഫോസെറ്റ് സൗത്ത് യോര്‍ക്ക്‌സ് ഡോങ്കാസ്റ്റര്‍ സ്വദേശിനിയാണ്. സംഭവം നടന്ന ബീച്ചിന് തൊട്ടരികിലുള്ള ബാര്‍ റെസ്‌റ്റൊറന്റില്‍ വെയ്ട്രസായി ജോലി ചെയ്യുകയാണ് ഇവര്‍. കുട്ടിയ്ക്ക് ഒരു മൂത്ത സഹോദരിയുണ്ട്, മിയ. കുട്ടികള്‍ കളിക്കുമ്പോള്‍ ഇത്തരം ഒരു അപകടം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് ആളുകള്‍.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫുട്‌ബോള്‍ കളിക്കവേ കുട്ടികള്‍ കൂട്ടിയിടിച്ചു; 9 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top