• Latest News

    Saturday, April 28, 2018

    കുട്ടിസഭയില്‍ കാസറകോടിന്റെ യശസ്സുയര്‍ത്തി അഞ്ജന.ജെ.നായര്‍
    Saturday, April 28, 2018
    12:30:00 AM

    കാസര്‍കോട്: തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാനതല സ്റ്റുഡന്റ് പോലീസ് ക്യാമ്പിന്റെ ഭാഗമായി പഴയ നിയമസഭാ മന്ദിരത്തില്‍ നടന്ന കുട്ടികളുടെ മോക് പാര്‍ലിമെന്റില്‍ അവിസ്മരണീയമായ പ്രകടനത്തിലൂടെ ഏറ്റവും മികച്ച പാര്‍ലിമെന്റേറിയനായി കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിനി അഞ്ജന.ജെ.നായര്‍ തിരഞ്ഞെടുക്കപ്പെട്ടു.[www.malabarflash.com] 

    സോഷ്യല്‍ മീഡിയ റെഗുലേഷന്‍ ബില്ലിനെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ മുതിര്‍ന്നവരെ പോലും വെല്ലുന്ന പ്രകടനമാണ് നടന്നത്. കത്തിക്കയറിയ വാദ പ്രതിവാദങ്ങള്‍ പഴയ നിയമസഭാ മന്ദിരത്തെ പഴയ കാല പ്രതാപത്തിലേക്കെത്തിയ പ്രതീതി ജനിപ്പിച്ചു.
    നിയമസഭാ സെക്രട്ടറി ബാബു പ്രകാശ്, ഐ ജി.പി.വിജയന്‍, മാധ്യമ പ്രവര്‍ത്തകന്‍ ഗൗരിദാസന്‍ നായര്‍, കെ എ പി രണ്ടാം ബറ്റാലിയന്‍ കമാന്‍ഡന്റ് ആദിത്യാ എന്നിവരായിരുന്നു പരിപാടി നിയന്ത്രിച്ചത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുട്ടിസഭയില്‍ കാസറകോടിന്റെ യശസ്സുയര്‍ത്തി അഞ്ജന.ജെ.നായര്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top