• Latest News

    Sunday, April 22, 2018

    റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പത്തുവയസ്സുകാരി കാറിടിച്ചു മരിച്ചു
    Sunday, April 22, 2018
    11:01:00 PM

    അമ്പലത്തറ: അ​മ്മ​യ്ക്കൊ​പ്പം ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ബാ​ലി​ക നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ചു മ​രി​ച്ചു. ആ​ല​ക്കോ​ട് ത​ടി​ക്ക​ട​വി​ലെ കു​ന്പ​ള​വേ​ലി​ൽ ലി​ജോ ജോ​സ​ഫ്-​ബി​ൻ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളും അ​ന്പ​ല​ത്ത​റ മേ​രി ക്യൂ​ൻ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ എ​ലി​സ​ബ​ത്ത് (10) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ബി​ൻ​സി മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. [www.malabarflash.com]

    ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന പാ​ത​യി​ലെ അ​ന്പ​ല​ത്ത​റ​യ്ക്കു സ​മീ​പം മൂ​ന്നാം​മൈ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​ന്പ​ല​ത്ത​റ സ്നേ​ഹാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​രാ​യ ലി​ജോ​യും ബി​ൻ​സി​യും ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി സ്നേ​ഹാ​ല​യ​ത്തി​നു സ​മീ​പ​ത്തെ ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് താ​മ​സം. മേ​യ് 13ന് ​എ​ലി​സ​ബ​ത്തി​ന്‍റെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ന​ട​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​വേ​ണ്ട വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് പോ​കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു ലി​ജോ​യും ബി​ൻ​സി​യും മൂ​ന്നു മ​ക്ക​ളും.

    സ്നേ​ഹാ​ല​യ​ത്തി​ൽ​നി​ന്നും ബ​സ് ക​യ​റാ​നാ​യി മൂ​ന്നാം​മൈ​ൽ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഈ​സ​മ​യ​ത്താ​ണ് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ എ​ലി​സ​ബ​ത്തി​നെ​യും ബി​ൻ​സി​യെ​യും ഇ​ടി​ച്ച​ത്. കാ​ർ ബി​ൻ​സി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​പ്പോ​ൾ എ​ലി​സ​ബ​ത്ത് കാ​റി​ന​ടി​യി​ൽ​പ്പെ​ട്ടു. റോ​ഡ​രി​കി​ലെ ക്ഷേ​ത്ര​ഭ​ണ്ഡാ​രം ഇ​ടി​ച്ചു​ത​ക​ർ​ത്താ​ണ് കാ​ർ നി​ന്ന​ത്.

    പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും എ​ലി​സ​ബ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​രി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പത്തുവയസ്സുകാരി കാറിടിച്ചു മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top