• Latest News

    Wednesday, April 11, 2018

    ഏർവാടിയിലേക്ക്​ തീർഥയാത്രപോയ കാർ മറിഞ്ഞ്​ കുടുംബത്തിലെ രണ്ടുപേർ മരിച്ചു
    Wednesday, April 11, 2018
    9:33:00 AM

    കോഴിക്കോട്: ഏർവാടിയിലേക്ക്​ തീർഥയാത്രപോയ കാർ മറിഞ്ഞ്​ കുടുംബത്തിലെ രണ്ടുപേർ മരിച്ചു. മലപ്പുറം ജില്ലയിൽ വാഴയൂർ പഞ്ചായത്തിലെ മേലെ പുതുക്കോട്​ കരിമ്പിൽപൊറ്റ ചന്ദ്രൻതൊടി മുഹമ്മദ്​ (60), മകൾ ചാലിയം ബീച്ച്​ റോഡ്​ കോവിൽക്കാരൻറകത്ത്​ ഷംസുദ്ദീ​ന്റെ ഭാര്യ മുംതാസ്​ (35) എന്നിവരാണ്​ മരിച്ചത്​.[www.malabarflash.com]

    മുഹമ്മദും ഭാര്യയും കുട്ടികളും പേരമക്കളുമടങ്ങുന്ന പതിനൊന്നംഗ സംഘം ഞായറാഴ്​ച രാത്രിയാണ്​ ഏർവാടിയിലേക്ക്​ പോയത്​. മടങ്ങുംവഴിയാണ്​ അപകടമുണ്ടായത്​. ഇവർ സഞ്ചരിച്ച ഇന്നോവ കാർ തമിഴ്​നാട്ടിലെ പൊള്ളാച്ചി-മുതുമല റോഡിൽ കരൂരിനു സമീപം ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ്​ അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്​. ആ​ശുപത്രിയിലെത്തുേമ്പാഴേക്കും മുഹമ്മദും മുംതാസും മരിച്ചു.

    മുഹമ്മദിന്റെ ഭാര്യ സുഹറ (5​5), മുഹമ്മദ്​ സിനാൻ (28), ആഷിഖ്​ റഹ്​മാൻ (26), മുനീറ (32), മരിച്ച മുംതാസിന്റെ മക്കളായ ഷിജില നർഗീസ്​ (13), ആയിഷ ഫൻഹ (12), ഷഹന ഷെറിൻ (10) എന്നിവ​െര പരിക്കുകളോടെ കരൂർ ഗവ.​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ഏന്തീൻകുട്ടി, ഇ​ബ്രാഹിം, അബൂബക്കർ, അബ്​ദുൽ റസാഖ്​, സുബൈദ എന്നിവരാണ്​ മരിച്ച മുഹമ്മദി​​െൻറ സഹോദരങ്ങൾ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഏർവാടിയിലേക്ക്​ തീർഥയാത്രപോയ കാർ മറിഞ്ഞ്​ കുടുംബത്തിലെ രണ്ടുപേർ മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top