• Latest News

    Sunday, April 8, 2018

    പിറകോട്ടെടുത്ത ബസ്സിടിച്ച് വിവാഹത്തിനെത്തിയ എഴു വയസ്സുകാരി മരിച്ചു
    Sunday, April 8, 2018
    11:30:00 PM

    കാഞ്ഞങ്ങാട്: വിവാഹ വീട്ടില്‍ പിറകോട്ടെടുത്ത ബസ്സിടിച്ച് എഴു വയസ്സുകാരി മരിച്ചു. കാഞ്ഞങ്ങാട് മാണിക്കോത്ത് കൊളവയലിലെ ഖാലിദ്- സുനീറ ദമ്പതികളുടെ മകള്‍ നാസിറ (ഏഴ്) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.[www.malabarflash.com]

    ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്താണ് സംഭവം.
    മാതാവിന്റെ അടുത്ത ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്ത ശേഷം ബല്ലാകടപ്പുറത്തെ വധുവിന്റെ വീട്ടിലെത്തിയതായിരുന്ന നാസിറ.
    ആളുകളെ ഇറക്കി ബസ് പിറകോട്ടെടുക്കുന്നതിനിടയില്‍ മതിലിനും ബസിനുമിടയില്‍പെട്ടാണ് നാസിറ മരിച്ചത്. 

    മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി സൂക്ഷിച്ചിരിക്കുകയാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പിറകോട്ടെടുത്ത ബസ്സിടിച്ച് വിവാഹത്തിനെത്തിയ എഴു വയസ്സുകാരി മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top