• Latest News

    Wednesday, April 25, 2018

    ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
    Wednesday, April 25, 2018
    11:52:00 AM

    കുന്ദമംഗലം:കാരന്തൂരില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊളായ്ത്താഴം ഏറങ്ങാട്ട് രാധാകൃഷ്ണന്‍ നായരുടെ മകന്‍ രതീഷ് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.[www.malabarflash.com]

    കാരന്തൂര്‍ സെന്റ് അലോഷ്യസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപമാണ് അപകടം. കുന്ദമംഗലം ഭാഗത്ത് നിന്ന് വന്ന കാര്‍ കോഴിക്കോട് നിന്ന് ബാഗ്ലൂരിലേക്ക് പോവുകയായിരുന്ന കര്‍ണ്ണാടക സ്‌റ്റേറ്റ് സ്‌കാനിയബസുമായി കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍.

    കൂടെ യാത്ര ചെയ്ത കാരന്തൂര്‍ മൂര്‍ക്കനാട് സുഗേഷിനെ പരിക്കുകളോടെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശുഭയാണ് രതീഷിന്റെ ഭാര്യ. മാതാവ് ശാന്ത. സഹോദരി രജിത. ഏപ്രില്‍ പതിനഞ്ചിന് കാറില്‍ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ച സ്ഥലത്തിന് അന്‍പത് മീറ്റര്‍ അകലെയാണ് അപകടം നടന്നത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top