• Latest News

    Sunday, March 4, 2018

    ബി.ജെ.പി-സി.പി.എം വോട്ട്​ വ്യത്യാസം അര ശതമാനത്തിൽ താഴെ
    Sunday, March 4, 2018
    3:12:00 AM

    അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ മൂ​ന്നി​ൽ ര​ണ്ട്​ ഭൂ​രി​പ​ക്ഷ​വു​മാ​യി സി.​പി.​എ​മ്മി​ൽ​നി​ന്ന്​ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത ബി.​ജെ.​പി​ക്ക്​ വോ​ട്ടി​ങ്​ ശ​ത​മാ​ന​ത്തി​ൽ നേ​രി​യ മു​ൻ​തൂ​ക്കം മാ​ത്രം.[www.malabarflash.com]

    43 ശ​ത​മാ​നം വോ​ട്ടാ​ണ്​ 35 സീ​റ്റു​ള്ള ബി.​ജെ.​പി​ക്ക്​ കി​ട്ടി​യ​തെ​ങ്കി​ൽ 16 സീ​റ്റു​ള്ള സി.​പി.​എ​മ്മി​ന്​ 42.70 ശ​ത​മാ​നം വോ​ട്ടു​ണ്ട്. ​സീ​റ്റി​ൽ ഇ​ര​ട്ടി​യി​ലേ​റെ മു​ന്നി​ലാ​ണെ​ങ്കി​ലും വോ​ട്ട്​ ശ​ത​മാ​ന​ത്തി​ൽ ബി.​ജെ.​പി​ക്ക്​ സി.​പി.​എ​മ്മി​നേ​ക്കാ​ൾ 0.30ന്റെ മു​ൻ​തൂ​ക്ക​മേ​യു​ള്ളൂ. ഒ​രു സീ​റ്റ്​ പോ​ലും നേ​ടാ​നാ​വാ​ത്ത കോ​ൺ​ഗ്ര​സി​​ന്റെ വോ​ട്ട്​ ശ​ത​മാ​നം ഏ​റെ താ​ഴെ​യാ​ണ്​- 1.8 ശ​ത​മാ​നം മാ​ത്രം. 

    സി.​പി.​എ​മ്മും ബി.​ജെ.​പി​യും ത​മ്മി​ലു​ള്ള വോ​ട്ടു വ്യ​ത്യാ​സം വെ​റും 6518 ആ​ണ്. ​എ​ന്നാ​ൽ സ​ഖ്യ​ക​ക്ഷി​ക​ളെ കൂ​ടി കൂ​ട്ടുമ്പോൾ ബി.​ജെ.​പി മു​ന്ന​ണി​ക്ക്​ 1.30 ല​ക്ഷം വോ​ട്ടി​ന്റെ മു​ൻ​തൂ​ക്ക​മു​ണ്ട്.

    ബി.​ജെ.​പി സ​ഖ്യ​ത്തി​ന്​ ആ​കെ 11,72,696 വോ​ട്ട്​ ല​ഭി​ച്ച​പ്പോ​ൾ സി.​പി.​എം സ​ഖ്യ​ത്തി​ന്​ 10,42,610 വോ​ട്ട്​ കി​ട്ടി. ക​ഴി​ഞ്ഞ ത​വ​ണ 48.1 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്ന സി.​പി.​എം വോ​ട്ട്​ ശ​ത​മാ​ന​മാ​ണ്​ 42.7 ആ​യി കു​റ​ഞ്ഞ​ത്. എ​ന്നാ​ൽ, 1.5 ശ​ത​മാ​നം മാ​ത്ര​മു​ണ്ടാ​യി​രു​ന്നി​ട​ത്തു​നി​ന്നാ​ണ്​​ 43 ആ​യി​ ബി.​ജെ.​പി​യു​ടെ വോ​ട്ട്​ ശ​ത​മാ​നം കൂ​ടി​യ​ത്. 2013ൽ 36.5 ​ശ​ത​മാ​ന​മാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ന്റെ വോ​ട്ടാ​ണ്​ ഇ​ത്ത​വ​ണ 1.8 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കൂ​പ്പു​കു​ത്തി​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബി.ജെ.പി-സി.പി.എം വോട്ട്​ വ്യത്യാസം അര ശതമാനത്തിൽ താഴെ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top