• Latest News

    Thursday, March 1, 2018

    തൃക്കണ്ണാട് തീവണ്ടി തട്ടി യുവാവ് മരിച്ചു
    Thursday, March 1, 2018
    11:07:00 PM

    ഉദുമ: തൃക്കണ്ണാട് തീവണ്ടി തട്ടി യുവാവ് മരിച്ചു. മലാംകുന്ന് പാറയിലെ ശ്രീരാജ് (27) ആണ് മരിച്ചത്.[www.malabarflash.com]

    തൃക്കണ്ണാട് റെയില്‍വെ അണ്ടര്‍ ബ്രിഡ്ജിന് മുകളിലെ പാളത്തില്‍ വൈകിട്ട് ആറ് മണിയോടെയാണ് അപകടം.

    നേരെത്തെ ഗള്‍ഫിലായിരുന്ന ശ്രീരാജ് പുതിയ വിസയടിച്ച് ഗള്‍ഫിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു.

    മത്സ്യതൊഴിലാളിയായ വി.ടി.നാരായണന്റെയും പദ്മിനിയുടെയും മകനാണ്. സഹോദരിമാര്‍: ജയശ്രീ, രാജശ്രീ.

    ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ സ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തൃക്കണ്ണാട് തീവണ്ടി തട്ടി യുവാവ് മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top