• Latest News

    Tuesday, March 13, 2018

    എ​സ്എ​ഫ്ഐ​ക്കാ​രെ ആ​ക്ര​മി​ച്ച​വ​ർ കീ​ഴാ​റ്റൂ​രി​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നും പ​ദ്ധ​തി​യി​ട്ടു; അറസ്റ്റിലായവരിൽ നി​ന്നു ല​ഭി​ച്ച​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന ര​ഹ​സ്യ​ങ്ങ​ള്‍
    Tuesday, March 13, 2018
    2:23:00 AM

    ത​ളി​പ്പ​റ​മ്പ്: തൃ​ച്ചം​ബ​രം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രോ​ത്സ​വ ന​ഗ​രി​യി​ല്‍ എ​സ്എ​ഫ്ഐ നേ​താ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച ആ​ര്‍​എ​സ്എ​സ് സം​ഘ​ത്തെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച​ത് കൂ​ട്ട​ക്കൊ​ല​യും ക​ലാ​പ​വും ആ​സൂ​ത്ര​ണം ചെ​യ്ത​തി​ന്‍റെ ഞെ​ട്ടി​പ്പി​ക്കു​ന്ന ര​ഹ​സ്യ​ങ്ങ​ള്‍.[www.malabarflash.com].

    എ​സ്എ​ഫ്‌​ഐ നേ​താ​വ് ഞാ​റ്റു​വ​യ​ലി​ലെ എ​ന്‍.​വി. കി​ര​ണി​നെ (19) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്രമിച്ച കേസില്‍ പട്ടുവം മുള്ളൂല്‍ എം.ജയന്‍ (34), ബസ് കണ്ടക്ടര്‍ മുറിയാത്തോട് ചൊറ രാജേഷ് എന്ന കെ.വി.രാജേഷ് (29), കൂവേരി ആലത്തട്ട് സ്വദേശികളായ പി.അക്ഷയ് (21), പി.അജേഷ് (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്‌


    തൃ​ച്ചം​ബ​രം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രോ​ത്സ​വം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​ലേ​ക്കു കാ​ര്യ​ങ്ങ​ള്‍ എ​ത്തി​ക്കാ​നും തു​ട​ര്‍​ന്നു​മു​ള്ള കാ​ര്യ​ങ്ങ​ളു​ടെ ആ​ളും ആ​യു​ധ​വു​മൊ​രു​ക്കി​യ​തി​ന്‍റെ തെ​ളി​വു​ക​ളും പോ​ലീ​സി​ന് ല​ഭി​ച്ചു. 

    ആ​ര്‍​എ​സ്എ​സ് നീ​ക്ക​ങ്ങ​ള്‍ ഓ​രോ​ന്നാ​യി പാ​ളി​യ​പ്പോ​ള്‍ കാ​ര്യ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ വ​രു​തി​യി​ല്‍ കൊ​ണ്ടു​വ​രാ​നു​ള്ള അ​വ​സാ​ന​ശ്ര​മ​മാ​യി​രു​ന്നു എ​സ്എ​ഫ്ഐ നേ​താ​വ് ഞാ​റ്റു​വ​യ​ലി​ലെ എ​ന്‍.​വി. കി​ര​ണി​നെ(19) വ​ധി​ക്കാ​നു​ള്ള ആ​ക്ര​മ​ണം.
    രാ​ഷ്ട്രീ​യ​ പാ​ര്‍​ട്ടി​ക​ള്‍ ത​മ്മി​ല്‍ വൈ​രാ​ഗ്യം മൂ​ര്‍​ച്ഛി​പ്പി​ച്ചു നാ​ട്ടി​ല്‍ ക​ലാ​പ​മു​ണ്ടാ​ക്കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ ശ്ര​മം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കീ​ഴാ​റ്റൂ​രി​ല്‍ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ സി​പി​എം, ഡി​വൈ​എ​ഫ്ഐ കൊ​ടി​മ​ര​ങ്ങ​ള്‍ ന​ശി​പ്പി​ച്ച​ത് ത​ങ്ങ​ളാ​ണെ​ന്ന് അ​ക്ര​മി​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. 

    ദേ​ശീ​യ​പാ​ത ബൈ​പ്പാ​സ് സ്ഥ​ല​മെ​ടു​പ്പി​നെ​തി​രെ വ​യ​ല്‍​ക്കി​ളി സ​മ​രം ന​ട​ത്തു​ന്ന കീ​ഴാ​റ്റൂ​രാ​ണ് ഓ​പ്പ​റേ​ഷ​നാ​യി ഇ​വ​ര്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ​ദ്യം വ​യ​ല്‍​ക്കിളി​ക​ളെ​ന്ന വ്യാ​ജേ​ന സി​പി​എം കൊ​ടി​ക​ള്‍ ന​ശി​പ്പി​ക്കു​ന്നു. ഇ​തി​നു പി​ന്നാ​ലെ വ​യ​ല്‍​ക്കി​ളി നേ​താ​വി​നെ വ​ധി​ക്കു​ന്നു. കീ​ഴാ​റ്റൂ​രി​ലെ ബ​സ് വെ​യ്റ്റിം​ഗ് ഷെ​ല്‍​ട്ട​റി​ല്‍ വ​യ​ല്‍​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴ​റ്റൂ​രി​ന്‍റെ സ​ഹോ​ദ​ര​ന്‍ ര​തീ​ഷ്, സു​ഹൃ​ത്ത് സ​ന​ല്‍ എ​ന്നി​വ​ര്‍ രാ​ത്രി വൈ​കി​യും ഇ​രി​ക്കാ​റു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യ അ​ക്ര​മി​ക​ള്‍ ഇ​രു​വ​രെ​യും കൊ​ല്ലാ​നാ​ണ് എ​ത്തി​യ​ത്. 

    വ​യ​ല്‍​ക്കി​ളി​ക​ളെ കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ സി​പി​എ​മ്മു​കാ​രെ കി​ട്ടി​യാ​ലും ഉ​ത്ത​ര​വാ​ദി​ത്തം പ​ര​സ്പ​രം കെ​ട്ടി​വയ്ക്കാ​നും പ​ദ്ധ​തി​യി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലും റോ​ഡി​ലും ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ സി​പി​എം കൊ​ടി​ക​ള്‍ ന​ശി​പ്പി​ച്ച​ശേ​ഷം തൃ​ച്ചം​ബ​ര​ത്തേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.
    ആ​രെ​യും കി​ട്ടാ​തെ അ​ക്ര​മി​ക​ള്‍ മ​ട​ങ്ങി​യ​തോ​ടെ ഏ​തു​വി​ധേ​ന​യും കു​ഴ​പ്പ​മു​ണ്ടാ​ക്കാ​ന്‍ ത​യാ​റെ​ടു​ത്ത​വ​ര്‍ എ​സ്എ​ഫ്‌​ഐ നേ​താ​വ് ഞാ​റ്റു​വ​യ​ലി​ലെ എ​ന്‍.​വി. കി​ര​ണി​നെ (19) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ സി​പി​എം സ്വാ​ഭാ​വി​ക​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും അ​തോ​ടെ ക്ഷേ​ത്രോ​ത്സ​വം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യെ​ന്നു പ്ര​ച​രി​പ്പി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു ല​ക്ഷ്യം.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എ​സ്എ​ഫ്ഐ​ക്കാ​രെ ആ​ക്ര​മി​ച്ച​വ​ർ കീ​ഴാ​റ്റൂ​രി​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നും പ​ദ്ധ​തി​യി​ട്ടു; അറസ്റ്റിലായവരിൽ നി​ന്നു ല​ഭി​ച്ച​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന ര​ഹ​സ്യ​ങ്ങ​ള്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top