• Latest News

    Thursday, March 8, 2018

    ഇന്ദ്രൻസ് മികച്ച നടൻ, പാർവതി നടി, ലിജോ ജോസ് പെല്ലിശേരി സംവിധായകൻ
    Thursday, March 8, 2018
    1:04:00 PM

    തിരുവനന്തപുരം∙ ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. ഇന്ദ്രൻസാണ് 2017ലെ മികച്ച നടൻ. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രൻസിന് പുരസ്കാരം നേടിക്കൊടുത്തത്.[www.malabarflash.com]

    ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതി മികച്ച നടിയായി. ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. ഏ‍ദൻ രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

    മറ്റു പുരസ്കാരങ്ങൾ ഇങ്ങനെ:
    മികച്ച സ്വഭാവ നടൻ – അലൻസിയർ
    സ്വഭാവ നടി – പോളി വൽസൻ (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം)
    കഥാകൃത്ത് – എം.എ. നിഷാദ്
    തിരക്കഥാകൃത്ത് – സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും) ബാലതാരങ്ങൾ – മാസ്റ്റർ അഭിനന്ദ്, നക്ഷത്ര 
    സംഗീതസംവിധായകൻ – എം.കെ. അർജുനൻ (ഭയാനകത്തിലെ ഗാനങ്ങൾ) 
    ഗായകൻ –ഷഹബാസ് അമൻ
    ഗായിക – സിതാര കൃഷ്ണകുമാർ (വിമാനം)
    ക്യാമറ – മനേഷ് മാധവ്
    കലാമൂല്യമുള്ള ജനപ്രിയ സിനിമ – രക്ഷാധികാരി ബൈജു പശ്ചാത്തല സംഗീതം – ഗോപീസുന്ദർ
    ഗാനരചയിതാവ് – പ്രഭാവർമ
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇന്ദ്രൻസ് മികച്ച നടൻ, പാർവതി നടി, ലിജോ ജോസ് പെല്ലിശേരി സംവിധായകൻ Rating: 5 Reviewed By: UMRAS vision
    Scroll to Top