• Latest News

    Monday, March 5, 2018

    ഷുഹൈബ് വധക്കേസില്‍ രണ്ട് പേര്‍കൂടി അറസ്റ്റില്‍; മഴുവും വാളുകളും കണ്ടെത്തി
    Monday, March 5, 2018
    11:38:00 PM

    മ​ട്ട​ന്നൂ​ര്‍: യൂ​ത്ത് കോ​ണ്‍ഗ്ര​സ് മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ല്‍ ര​ണ്ട്​ സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ർ​കൂ​ടി അ​റ​സ്​​റ്റി​ല്‍. മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി സി.​എ​സ്. ദീ​പ്ച​ന്ദ് (26), തെ​രൂ​ര്‍ പാ​ല​യോ​ട് സ്വ​ദേ​ശി കെ. ​ബൈ​ജു (25) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​തോ​ടെ ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി.[www.malabarflash.com]

    മ​ട്ട​ന്നൂ​ര്‍ സി.​ഐ എ.​വി. ജോ​ൺ, എ​സ്.​ഐ കെ. ​രാ​ജീ​വ്കു​മാ​ര്‍, എ​സ്.​ഐ ദി​നേ​ശ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ദീ​പ്ച​ന്ദ് കൊ​ല​യി​ല്‍ നേ​രി​ട്ടു പ​ങ്കാ​ളി​യാ​ണെ​ന്നും ബൈ​ജു ആ​യു​ധം ഒ​ളി​പ്പി​ക്കു​ന്ന​തി​നു സ​ഹാ​യം ചെ​യ്തു​വെ​ന്നും പോലീസ് വ്യ​ക്ത​മാ​ക്കി. ദീ​പ്ച​ന്ദ് അ​റ​സ്​​റ്റി​ലാ​യ​തോ​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത അ​ഞ്ചു പ്ര​തി​ക​ളും പി​ടി​യി​ലാ​യി.

    വെ​ള്ള​പ്പ​റ​മ്പ് മേ​ഖ​ല​യി​ല്‍ പോലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഇ​രു​മ്പു കൈ​പ്പി​ടി​യു​ള്ള അ​ധി​കം പ​ഴ​ക്ക​മി​ല്ലാ​ത്ത ര​ണ്ടു വാ​ളു​ക​ൾ, ഇ​രു​മ്പു​കൊ​ണ്ടു​ള്ള ഒ​രു മ​ഴു എ​ന്നി​വ പി​ടി​കൂ​ടി. മ​ഴു​വി​ന് 55 സെ. ​മീ​റ്റ​റും വാ​ളു​ക​ള്‍ക്ക് 48ഉം 50​ഉം സെ. ​മീ​റ്റ​റും നീ​ള​മാ​ണു​ള്ള​ത്. ഇ​വ ഫോ​റ​ന്‍സി​ക് പ​രി​ശോ​ധ​ന​ക്ക​യ​ക്കും. 

    ബൈ​ജു​വി​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍നി​ന്നാ​ണ് ആ​യു​ധ​ങ്ങ​ള്‍ ഒ​ളി​പ്പി​ച്ച​തു സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​ത്. ഇ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ നാ​ലു വാ​ളു​ക​ള്‍ ഈ ​മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

    തി​ല്ല​ങ്കേ​രി വ​ഞ്ഞേ​രി എം.​പി. ആ​കാ​ശ് (24), തി​ല്ല​ങ്കേ​രി മു​ട​ക്കോ​ഴി റി​ജി​ന്‍ രാ​ജ് (23), തി​ല്ല​ങ്കേ​രി ആ​ല​യാ​ട് പി.​പി. അ​ന്‍വ​ര്‍ സാ​ദ​ത്ത് (24), മീ​ത്ത​ലെ പാ​ല​യോ​ട് കെ. ​അ​ഖി​ല്‍ (24), തെ​രൂ​ര്‍ പാ​ല​യോ​ട് ടി.​കെ. അ​ഷ്‌​ക​ര്‍ (25), മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി കെ.​വി. ജി​തി​ന്‍ (26), തെ​രൂ​ര്‍ പാ​ല​യോ​ട് സ്വ​ദേ​ശി കെ. ​സ​ഞ്ജ​യ് (24), കെ. ​ര​ജ​ത് (22), കു​മ്മാ​നം കെ.​വി. സം​ഗീ​ത് (26) എ​ന്നി​വ​ര്‍ നേ​ര​ത്തേ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. 

    കൊ​ല ന​ട​ത്തി​യ അ​ഞ്ചം​ഗ​സം​ഘ​വും ഗൂ​ഢാ​ലോ​ച​ന, ആ​യു​ധം ഒ​ളി​പ്പി​ക്ക​ൽ, അ​ക്ര​മി​ക​ള്‍ക്ക് സ​ഹാ​യം ന​ല്‍ക​ല്‍ എ​ന്നി​വ​യി​ല്‍ ഉ​ള്‍പ്പെ​ട്ട ആ​റു​പേ​രു​മാ​ണ് ഇ​തു​വ​രെ അ​റ​സ്​​റ്റി​ലാ​യ​ത്. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച വാ​ഗ​ൺ ആ​ർ, ആ​ള്‍ട്ടോ കാ​റു​ക​ള്‍ നേരത്തേ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഷുഹൈബ് വധക്കേസില്‍ രണ്ട് പേര്‍കൂടി അറസ്റ്റില്‍; മഴുവും വാളുകളും കണ്ടെത്തി Rating: 5 Reviewed By: UMRAS vision
    Scroll to Top