• Latest News

    Thursday, March 22, 2018

    ശബരിമല ഉത്സവത്തിനു കൊടിയേറി
    Thursday, March 22, 2018
    10:32:00 AM

    ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി. ബുധനാഴ്ച രാ​വി​ലെ 10.35-ന് ​ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രാ​ണ് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ച​ത്.[www.malabarflash.com]

    രാ​വി​ലെ മേ​ൽ​ശാ​ന്തി ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യു​ടെ​യും ത​ന്ത്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ഭാ​ത​പൂ​ജ​ക​ൾ​ക്ക് ശേ​ഷം മ​ണ്ഡ​പ​ത്തി​ൽ കൊ​ടി​ക്കൂ​റ പൂ​ജ തു​ട​ങ്ങി. പി​ന്നീ​ട് കൊ​ടി​ക്കൂ​റ ശ്രീ​കോ​വി​ലേ​ക്ക് കൊ​ണ്ടു​പോ​യി​പൂ​ജി​ച്ചു. കൊ​ടി​മ​ര​ച്ചു​വ​ട്ടി​ലെ പൂ​ജ​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ത​ന്ത്രി കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ച​ത്.

    ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ, മെം​ബ​ർ കെ.​പി. ശ​ങ്ക​ർ​ദാ​സ് തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

    വ്യാഴാഴ്ച രാ​വി​ലെ 10.30ന് ​ഉ​ൽ​സ​വ​ബ​ലി ദ​ർ​ശ​നം തു​ട​ങ്ങും. 1.30-ന് ​ഉ​ൽ​സ​വ​ബ​ലി ദ​ർ​ശ​ന​ത്തോ​ടെ ച​ട​ങ്ങ് പൂ​ർ​ത്തി​യാ​കും.​അ​ഞ്ചാം ഉ​ൽ​സ​വം മു​ത​ൽ പ​ള്ളി​വേ​ട്ട​ദി​വ​സം വ​രെ വി​ള​ക്കി​നെ​ഴു​ന്നെ​ള്ളി​പ്പു​ക​ൾ ഉ​ണ്ടാ​കും.​രാ​ത്രി എ​ട്ടി​നാ​ണ് എ​ഴു​ന്ന​ള്ള​ത്ത്. തീ​വെ​ട്ടി​ക​ളു​ടെ പ്ര​ഭ​യി​ലു​ള്ള എ​ഴു​ന്ന​ള്ള​ത്ത് ക്ഷേ​ത്ര​ത്തി​ന് വ​ലം വ​യ്ക്കും. 29ന് ​രാ​ത്രി​യാ​ണ് പ​ള്ളി​വേ​ട്ട. 30ന് ​രാ​വി​ലെ സ​ന്നി​ധാ​ന​ത്തു​നി​ന്ന് പ​ന്പ​യി​ലേ​ക്ക് ആ​റാ​ട്ടി​നാ​യി എ​ഴു​ന്ന​ള്ളും. 11ന് ​പ​മ്പ​യി​ൽ ആ​റാ​ട്ട് ന​ട​ക്കും. അ​ന്ന് രാ​ത്രി 10ന് ​ന​ട അ​ട​യ്ക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ശബരിമല ഉത്സവത്തിനു കൊടിയേറി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top