• Latest News

    Thursday, March 22, 2018

    പയ്യോളി മനോജ്​ വധം: 10 പ്രതികൾക്ക്​ ജാമ്യം
    Thursday, March 22, 2018
    1:30:00 AM

    കൊ​ച്ചി: പ​യ്യോ​ളി​യി​ലെ ബി.​എം.​എ​സ്​ പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജി​നെ​ വ​ധി​ച്ച കേ​സി​ൽ 10​ പ്ര​തി​ക​ൾ​ക്ക്​ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു.[www.malabarflash.com]

    16 മു​ത​ൽ 25 വ​രെ പ്ര​തി​ക​ളാ​യ സി.​പി.​എം പ​യ്യോ​ളി ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ​യ്യോ​ളി കീ​ഴൂ​ർ വ​ള്ളു​പ​റ​മ്പി​ൽ ച​ന്ദു മാ​സ്​​റ്റ​ർ എ​ന്ന ടി. ​ച​ന്ദു (73), പ​യ്യോ​ളി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കീ​ഴൂ​ർ പു​തി​യ വീ​ട്ടി​ൽ പി.​വി. രാ​മ​ച​ന്ദ്ര​ൻ (59), ബ്രാ​ഞ്ച്​ സെ​ക്ര​ട്ട​റി തി​ക്കോ​ടി പു​റ​ക്കാ​ട്​ പി​ലാ​ത്തോ​ട്ടി​ൽ പി.​കെ. കു​മാ​ര​ൻ (53), ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ​യ്യോ​ളി ഷോ​നി​നാ​ഥ​ത്തി​ൽ എ​ൻ.​സി. മു​സ്​​ത​ഫ (47), കാ​വും​പു​റ​ത്തു​താ​ഴെ കെ.​ടി. ലി​ഗേ​ഷ്​ (38), പയ്യോളി സീ​സ​ണി​ൽ സി. ​സു​രേ​ഷ്​ ബാ​ബു (54), ഡി​വൈ.​എ​ഫ്.​െ​എ മു​ച്ചു​കു​ന്ന്​ സെ​ക്ര​ട്ട​റി കൊ​യി​ലാ​ണ്ടി മു​ച്ചു​കു​ന്ന്​ പു​ളി​യേ​ട​ത്ത്​ പി. ​അ​നൂ​പ്​ (28), കൊ​യി​ലാ​ണ്ടി മീ​ത്ത​ൽ നീ​ലം​ചേ​രി അ​രു​ൺ നാ​ഥ്​ (26), മു​ച്ചു​കു​ന്ന്​ നാ​റാ​ത്ത്​ മീ​ത്ത​ൽ കെ.​ബി. ര​തീ​ഷ്​ (27), പ​യ്യോ​ളി കാ​പ്പി​രി​ക്കാ​ട്ടി​ൽ കെ.​കെ. പ്രേ​മ​ൻ(49) എ​ന്നി​വ​ർ​ക്കാ​ണ്​ ഒ​രു​ല​ക്ഷം രൂ​പ​ക്കും ര​ണ്ടാ​ൾ ഉ​റ​പ്പി​ന്മേ​ലും ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

    എ​ല്ലാ ശ​നി​യാ​ഴ്​​ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ആ​വ​ശ്യ​പ്പെ​ടുമ്പോഴും ഹാ​ജ​രാ​ക​ണം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ൽ പ്ര​വേ​ശി​ക്ക​രു​ത്, കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ എ​റ​ണാ​കു​ളം ജി​ല്ല വി​ട്ടു​പോ​ക​രു​ത്​ എ​ന്നീ ഉ​പാ​ധി​ക​ളു​മു​ണ്ട്.

    2012 ഫെ​ബ്രു​വ​രി 12നാ​ണ്​ മ​നോ​ജ്​ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പി​റ്റേ​ന്ന്​ മ​രി​ച്ചു. ക​ഴി​ഞ്ഞ ജ​നു​വ​രി ആ​ദ്യ​ത്തി​ലാ​ണ്​ ജാ​മ്യം ല​ഭി​ച്ച 10പേ​രെ​യും സി.​ബി.​െ​എ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പയ്യോളി മനോജ്​ വധം: 10 പ്രതികൾക്ക്​ ജാമ്യം Rating: 5 Reviewed By: UMRAS vision
    Scroll to Top