• Latest News

    Friday, March 2, 2018

    പ്രതിശ്രുത വധു കര്‍ണാടക സ്വദേശിയായ ബസ് ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി
    Friday, March 2, 2018
    12:30:00 PM

    കാസര്‍കോട്: പ്രതിശ്രുത വധുവായ 19കാരി വിവാഹത്തിന് ഒരു മാസം മുമ്പ് കര്‍ണ്ണാടക സ്വദേശിയായ ബസ് ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു. ആദൂര്‍ മാളങ്കൈയിലെ 19കാരിയെ കാണാതായതായി ആദൂര്‍ പോലീസില്‍ പരാതി ലഭിച്ചിരുന്നു.[www.malabarflash.com] 

    അന്വേഷണത്തിനിടെയാണ് കര്‍ണ്ണാടക സ്വദേശിയും അഡൂര്‍ ദേലംപാടിയില്‍ താമസക്കാരനുമായ 32കാരനൊപ്പം ഒളിച്ചോടിയതായി അറിയുന്നത്. ഈ ഭാഗത്തെ സ്വകാര്യ ബസില്‍ ഡ്രൈവറായിരുന്നു യുവാവ്. 

    കര്‍ണ്ണാടകയിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 19കാരിയുടെ വിവാഹം അടുത്ത മാസം നാലിന് നീര്‍ച്ചാലിലെ ഒരു ഓഡിറ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് ഒളിച്ചോടിയത്. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രതിശ്രുത വധു കര്‍ണാടക സ്വദേശിയായ ബസ് ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top