• Latest News

    Thursday, March 15, 2018

    കതിരൂർ മനോജ് വധം: പ്രതികൾക്കെതിരേ യുഎപിഎ നിലനിൽക്കുമെന്ന് ഹൈക്കോടതി
    Thursday, March 15, 2018
    1:13:00 PM

    കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികൾക്കെതിരേ യുഎപിഎ നിലനിൽക്കുമെന്ന് ഹൈക്കോടതി. യുഎപിഎ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി കോടതി തള്ളുകയും ചെയ്തു.[www.malabarflash.com] 
    കേസിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. യുഎപിഎ ചുമത്തിയതിനെതിരായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വിമർശനമുണ്ടായത്.

    യുഎപിഎ ചുമത്തിയതിനെതിരായ സർക്കാരിന്‍റെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുണ്ട്. പ്രതികളെ സഹായിക്കുന്ന പ്രവണതയാണ് സർക്കാരിന്‍റേത്. ബോംബ് എറിയുന്നവർ വെറുതേ നടക്കുന്നുവെന്നും കോടതി വിമർശിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കതിരൂർ മനോജ് വധം: പ്രതികൾക്കെതിരേ യുഎപിഎ നിലനിൽക്കുമെന്ന് ഹൈക്കോടതി Rating: 5 Reviewed By: UMRAS vision
    Scroll to Top