• Latest News

    Wednesday, March 21, 2018

    പട്ടത്താനം കുതിരുമ്മൽ തറവാട്ടിൽ വയനാട്ടുകുലവൻ തെയ്യംകെട്ടിന് കൂവം അളന്നു
    Wednesday, March 21, 2018
    2:57:00 AM

    ഉദുമ: പാലക്കുന്ന് പട്ടത്താനം കുതിർമൽ തറവാട്ടിൽ ഏപ്രിൽ 10മുതൽ 12വരെ നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി കൂവം അളന്നു.[www.malabarflash.com]

    കുണ്ടംകുഴി പഞ്ചലിങ്കേശ്വര ക്ഷേത്രം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, കോട്ടപ്പാറ, കുന്നുമ്മൽ,തൈവളപ്പ് തറവാടുകൾ എന്നിവിടങ്ങളിലേക്ക് 21 ഇടങ്ങഴിയും, കീഴുർ ധർമ്മശാസ്താ, പനയാൽ മഹാലിങ്കേശ്വര, അച്ചേരി മഹാവിഷ്ണു, ഉദയമംഗലം മഹാവിഷ്ണു, കരിപ്പോടി ശാസ്താവിഷ്ണു, അരവത്തു സുബ്രമണ്യന്‍ തുടങ്ങിയ ക്ഷേത്രങ്ങളിലേക്കു 11 ഇടങ്ങഴിയും വീതമാണ് അളന്നതു. 

    പാലക്കുന്ന് ഭഗവതി ക്ഷേത്രമടക്കം ആറു ദേവസ്ഥാനങ്ങളിലേക്കു ദീപത്തിന് എണ്ണയും, കൊപ്പൽ യജമാനനും, പട്ടത്താനം ഗുളികന് കലശവും പ്രാത്ഥനയായി നേര്‍ന്നു. കൈവീതിനായി തെയ്യംകൂടലിനും മറപിളർക്കലിനും 21 ഇടങ്ങഴി വീതം അളക്കുകയുണ്ടായി. തറവാട്ട് കാരണവർ തൊട്ടിയിൽ ഗോപാലന്‍ കാര്‍മികത്വം വഹിച്ചു.

    തറവാട്ട് അംഗങ്ങളും, പാലക്കുന്ന് ഭഗവതി ക്ഷേത്ര ആചാര സ്ഥാനീകരുO ആഘോഷകമ്മിറ്റി ഭാരവാഹികളും, ചിറമ്മൽ പ്രാദേശിക സമിതി ഭാരവാഹികളും, നാട്ടുകാരുമടക്കം നൂറു കണക്കിനാളുകള്‍ പങ്കടുത്തു. 

    ചെയർമാൻ മുങ്ങത്ത് ദാമോദരൻ നായർ, വർക്കിംഗ്‌ ചെയർമാൻ കെ.ബാലകൃഷ്ണൻ, ജനറൽ കൺവീനർ ബാലകൃഷ്ണൻ കേവീസ്, ദാമോദരൻ കൊപ്പൽ, എ.വി. ഹരിഹരസുധൻ, പ്രഭാകരൻ പാറമ്മൽ, രാമുണ്ണി മലാങ്കുന്നു തുടങ്ങിയവർ നേതൃത്വം നൽകി. തുടന്നു അന്നദാനവും ഉണ്ടായിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പട്ടത്താനം കുതിരുമ്മൽ തറവാട്ടിൽ വയനാട്ടുകുലവൻ തെയ്യംകെട്ടിന് കൂവം അളന്നു Rating: 5 Reviewed By: UMRAS vision
    Scroll to Top