• Latest News

    Saturday, March 10, 2018

    ക്രൂസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പ്രോത്സാഹനവും നല്‍കും: മന്ത്രി കെ.ടി ജലീല്‍
    Saturday, March 10, 2018
    11:45:00 PM

    കാസര്‍കോട്: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി എല്‍ഇഡി തെരുവ് വിളക്ക് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ച ക്രൂസിന്( കേരള റൂറല്‍ എംപ്ലോയ്‌മെന്റ് വെല്‍ഫെയര്‍ സൊസൈറ്റി) സര്‍ക്കാര്‍ എല്ലാവിധ പ്രോത്സാഹനവും നല്‍കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു.[www.malabarflash.com] 

    ഗുണമേന്മയുടെയും വിതരണത്തിന്റെയും സേവനത്തിന്റെയും കാര്യത്തല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.
    ക്രൂസിന്റെ ആഭിമുഖ്യത്തില്‍ പിപിപി വ്യവസ്ഥയില്‍ കാസര്‍കോട് കിന്‍ഫ്രാ പാര്‍ക്കില്‍ ആരംഭിച്ച കേരള ഗ്രാമജ്യോതി ലൈറ്റിംഗിന്റെ തെരുവുവിളക്ക് നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
    കെല്‍ട്രോണ്‍, ക്രൂസ്, സിഡ്‌കോ പോലുള്ള സ്ഥാപനങ്ങള്‍ മള്‍ട്ടിനാഷണല്‍ കമ്പനികളുടെയും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെയും ഏജന്‍സി ജോലി ചെയ്യേണ്ടവരല്ലെന്നതാണ് സര്‍ക്കാര്‍ നയം. മികച്ച ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തു പരാതികള്‍ക്കിടയില്ലാതെ മികച്ച സേവനം ചെയ്യാന്‍ ക്രൂസ് പോലെയുള്ള സ്ഥാപങ്ങള്‍ക്ക് കഴിയണം. എല്‍ഇഡി തെരുവ് വിളക്ക് നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിച്ച ക്രൂസ് എല്ലാ ജില്ലകളിലും സര്‍വീസ് സെന്ററുകള്‍ ആരംഭിക്കണണമെന്നും മന്ത്രി പറഞ്ഞു.
    ക്രൂസ് ആന്റ് കെജിഎല്‍ ചെയര്‍മാന്‍ പി.വി സുനില്‍ അധ്യക്ഷത വഹിച്ചു. കെജിഎല്‍ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ യും കെജിഎല്‍ ഓഫീസ് ഉദ്ഘാടനം പി. ബി അബ്ദുള്‍ റസാഖ് എംഎല്‍എ യും നിര്‍വഹിച്ചു. 

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ.തുളസീഭായി, പഞ്ചായത്ത് ഡയറക്ടര്‍ ആന്റ് ക്രൂസ് മാനേജിംഗ് ഡയറക്ടര്‍ പി.മേരിക്കുട്ടി, ക്രൂസ് മുന്‍ ചെയര്‍മാന്‍ സൂപ്പി നരിക്കാട്ടേരി, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.ബാലകൃഷ്ണന്‍ മാസ്റ്റര്‍, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണ, ജില്ലാ പഞ്ചായത്ത് അംഗം മുംതാസ് സമീറ, കെജിഎല്‍ മാനേജിംഗ് ഡയറക്ടര്‍ പി.വി പ്രദീപ്, ഡയറക്ടര്‍മാരായ പി.ആര്‍ പ്രസാദന്‍, അലി ഹസന്‍ സലിം, മോഹന്‍രാജ് ജേക്കബ്, എസ്. സുല്‍ഫിക്കര്‍, രാജന്‍ മാറാത്ത്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കര എന്നിവര്‍ സംസാരിച്ചു. 

    ക്രൂസ് വൈസ് ചെയര്‍പേഴ്‌സണ്‍ വി.ഉഷാകുമാരി സ്വാഗതവും പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ എം.എസ് നാരായണന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക്രൂസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പ്രോത്സാഹനവും നല്‍കും: മന്ത്രി കെ.ടി ജലീല്‍ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top