• Latest News

    Saturday, March 17, 2018

    ചക്ക കേരളത്തിന്‍റെ ഒൗദ്യോഗിക ഫലം; പ്രഖ്യാപനം 21ന്
    Saturday, March 17, 2018
    11:51:00 PM

    തിരുവനന്തപുരം: ച​ക്ക​യെ കേ​ര​ള​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫ​ല​മാ​യി പ്ര​ഖ്യാ​പി​ക്കും. ഈ ​മാ​സം 21ന് ​സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്ന് കൃ​ഷി​വ​കു​പ്പി​നെ ഉ​ദ്ധ​രി​ച്ച് പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.[www.malabarflash.com] 

    ഇ​തു സം​ബ​ന്ധി​ച്ച കാ​ർ​ഷി​ക വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണ​ന​യി​ലാ​ണ്. ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യി നി​യ​മ​സ​ഭ​യി​ലും പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണു സൂ​ച​ന.

    ച​ക്ക​യു​ടെ ഉ​ൽ​പാ​ദ​ന​വും വി​ൽ​പ​ന​യും കൂ​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന ഫ​ല​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നും ച​ക്ക​യെ പ്ര​ത്യേ​ക ബ്രാ​ൻ​ഡാ​ക്കു​ന്ന​തി​ലൂ​ടെ 15,000 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ പി​ടി​ഐ​യോ​ടു പ​റ​ഞ്ഞു. സം​സ്ഥാ​ന മൃ​ഗ​ത്തി​നും പ​ക്ഷി​ക്കും പൂ​വി​നും മീ​നി​നും പി​ന്നാ​ലെ​യാ​ണ് ഒൗ​ദ്യോ​ഗി​ക ഫ​ല പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​കു​ന്ന​ത്. അ​ടു​ത്തി​ടെ ക​രി​മീ​നി​നെ സം​സ്ഥാ​ന മ​ത്സ്യ​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

    വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, ഇ​ല​ക്ട്രോ​ലൈ​റ്റു​ക​ൾ, ഫൈ​റ്റോ ന്യൂ​ട്രി​യ​ന്‍റു​ക​ൾ, കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ, നാ​രു​ക​ൾ, കൊ​ഴു​പ്പ്, പ്രോ​ട്ടീ​ൻ തു​ട​ങ്ങി മ​നു​ഷ്യ​ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ഒ​ട്ടു​മി​ക്ക പോ​ഷ​ക​ങ്ങ​ളും അ​ട​ങ്ങി​യ ഫ​ല​മാ​ണ് ച​ക്ക. ച​ക്ക​പ്പ​ഴ​വും മ​റ്റു ച​ക്ക​വി​ഭ​വ​ങ്ങ​ളും രു​ചി​ക​ര​മാ​ണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചക്ക കേരളത്തിന്‍റെ ഒൗദ്യോഗിക ഫലം; പ്രഖ്യാപനം 21ന് Rating: 5 Reviewed By: UMRAS vision
    Scroll to Top