• Latest News

    Thursday, March 1, 2018

    അ​ങ്ങ​നെ ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്താ​യി; അ​ഞ്ച​ടി​ച്ച് ഗോ​വ മു​ന്നോ​ട്ട്
    Thursday, March 1, 2018
    3:08:00 AM

    പ​നാ​ജി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഒ​ടു​വി​ലെ പ്ര​തീ​ക്ഷ​യും അ​സ്ത​മി​ച്ചു. ഒ​ന്നി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ കോ​ൽ​ക്ക​ത്ത​യെ കെ​ട്ടു​കെ​ട്ടി​ച്ച് എ​ഫ്സി ഗോ​വ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക്കി.[www.malabarflash.com] 

    ഇ​തോ​ടെ സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​മാ​യ ഗോ​വ-​ജം​ഷ​ഡ്പു​ർ വി​ജ​യി​ക​ൾ നാ​ലാം സ്ഥാ​ന​ക്കാ​രാ​യി പ്ലേ ​ഓ​ഫ് ക​ളി​ക്കും. ഈ ​മ​ത്സ​രം സ​മ​നി​ല‍​യാ​യാ​ലും കേ​ര​ള​ത്തി​നു പ്ര​തീ​ക്ഷ‍​യി​ല്ല. ഗോ​ൾ ശ​രാ​ശ​രി​യി​ൽ കേ​ര​ള​ത്തെ പി​ന്ത​ള്ളി ഗോ​വ സെ​മി​യി​ൽ പ്ര​വേ​ശി​ക്കും.

    ഗോ​വ​യു​ടെ വ​മ്പ​ൻ ജ​യ​ത്തോ​ടെ ബം​ഗ​ളൂ​രു എ​ഫ്സി​യു​മാ​യു​ള്ള വ്യാ​ഴാ​ഴ്ച​ത്തെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​വ​സാ​ന അ​ങ്കം അ​പ്ര​സ​ക്ത​മാ​യി. ബം​ഗ​ളൂ​രു ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി ഇ​തി​ന​കം പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. ചെ​ന്നൈ​യ്ൻ എ​ഫ്സി​യും, പൂ​ന സി​റ്റി എ​ഫ്സി​യു​മാ​ണ് പ്ലേ ​ഓ​ഫി​ന്‍റെ മ​റ്റ് അ​വ​കാ​ശി​ക​ൾ.

    ഇ​തി​ന​കം ത​ന്നെ പ്ലേ ​ഓ​ഫി​ൽ​നി​ന്നും പു​റ​ത്തു​പോ​യ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​ർ ആ​ശ്വാ​സ ജ​യം തേ​ടി​യാ​ണ് ഇ​റ​ങ്ങി​യ​തെ​ങ്കി​ലും ഗോ​വ​യു​ടെ ആ​ക്ര​മ​ണ ഫു​ട്ബോ​ളി​ൽ അ​രി​ഞ്ഞു​വാ​ടി​പ്പോ​കു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ പ​ത്താം മി​നി​റ്റി​ൽ ആ​രം​ഭി​ച്ച ഗോ​ള​ടി ഗോ​വ അ​വ​സാ​നി​പ്പി​ച്ച​ത് 90ാം മി​നി​റ്റി​ലാ​യി​രു​ന്നു. ആ​ദ്യ പ​കു​തി​യി​ൽ മൂ​ന്നു ഗോ​ൾ നേ​ടി നി​ല​ഭ​ദ്ര​മാ​ക്കി​യ ഗോ​വ ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ടു ഗോ​ളു​ക​ൾ കൂ​ടി സ്വ​ന്ത​മാ​ക്കി. സീ​സ​ണി​ൽ ഇ​തു​വ​രെ 39 ഗോ​ളു​ക​ളാ​ണ് ഗോ​വ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ അ​ടി​ച്ചു​കൂ​ട്ടി​യി​രി​ക്കു​ന്ന​ത്.

    സെ​ർ​ജി​യോ ജ​സ്റ്റെ ആ​ണ് ഗോ​വ​ൻ കാ​ർ​ണി​വ​ലി​ന് തു​ട​ക്ക​മി​ട്ട​ത്. ഹൂ​ഗോ ക​ൾ​സ് എ​ടു​ത്ത കോ​ർ​ണ​ർ​കി​ക്ക് ത​ല​കൊ​ണ്ട് ചെ​ത്തി​വ​ല​യി​ലാ​ക്കി സെ​ർ​ജി​യോ ഗോ​വ​യ്ക്കു ലീ​ഡ് ന​ൽ​കി. പി​ന്നീ​ട് മാ​നു​വ​ൽ ലാ​ൻ​സ​റോട്ടെയുടെ ഊ​ഴ​മാ​യി​രു​ന്നു. 15, 21 മി​നി​റ്റു​ക​ളി​ൽ ലാ​ൻ​സ​റോട്ടെ എ​ടി​കെ വ​ല​ച​ലി​പ്പി​ച്ചു. ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളി​ന്‍റെ ലീ​ഡു​മാ​യി ര​ണ്ടാം പ​കു​തി ആ​രം​ഭി​ച്ച ഗോ​വ ഗോ​ള​ടി അ​വി​ടെ​യും നി​ർ​ത്തി​യി​ല്ല.

    ഫെ​റാ​ൻ കൊ​റോ​മി​നാ​സ് 64 ാം മി​നി​റ്റി​ൽ നാ​ലാം ഗോ​ൾ നേ​ടി. ബ്ലാ​സ്റ്റേ​ഴ്സു​വി​ട്ടു ഗോ​വ​യി​ലെ​ത്തി​യ മാർക് സി​ഫ്നി​യോ​സി​സ് 90 ാം മി​നി​റ്റി​ൽ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി. എ​ടി​കെ​യു​ടെ ആ​ശ്വാ​സ ഗോ​ൾ ക്യാ​പ്റ്റ​ൻ റോ​ബി കീ​നി​ന്‍റെ ബൂ​ട്ടി​ൽ​നി​ന്നാ​യി​രു​ന്നു. ക​ളി തീ​രാ​ൻ മൂ​ന്നു മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു ഗോ​ൾ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അ​ങ്ങ​നെ ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്താ​യി; അ​ഞ്ച​ടി​ച്ച് ഗോ​വ മു​ന്നോ​ട്ട് Rating: 5 Reviewed By: UMRAS vision
    Scroll to Top