• Latest News

    Saturday, March 17, 2018

    ചെ​ന്നൈ​യ്ൻ സൂ​പ്പ​ർ മ​ച്ചാ​ൻ​സ്; ബം​ഗ​ളൂ​രു​വി​നെ മ​ല​ർ​ത്തി​യ​ടി​ച്ച് കി​രീ​ടം
    Saturday, March 17, 2018
    11:43:00 PM

    ബം​ഗ​ളൂ​രു: അ​വ​സാ​ന സെ​ക്ക​ൻ​ഡു​വ​രെ ആ​വേ​ശ​ത്തെ പ​ര​കോ​ടി​യി​ലെ​ത്തി​ച്ച ഐഎസ്എൽ ക​ലാ​ശ​പ്പോ​രി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​യെ കെ​ട്ടു​കെ​ട്ടി​ച്ച് ചെ​ന്നൈ​യ്ൻ എ​ഫ്സി കി​രീ​ടം ചൂ​ടി. ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ചെ​ന്നൈ​യ്ൻ വി​ജ​യി​ച്ച​ത്.[www.malabarflash.com]

    ചെ​ന്നൈ​യ്ൻ ര​ണ്ടാം ത​വ​ണ​യാ​ണ് ചാ​മ്പ്യ​ൻ​മാ​രാ​കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​നാ​യി സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ഛേത്രി​യും മി​ക്കു​വും ഗോ​ൾ നേ​ടി​യ​പ്പോ​ൾ ചെ​ന്നൈ​യ്നി​നു വേ​ണ്ടി മെ​യ്ൽ​സ​ൺ ആ​ൽ​വ​സും റാ​ഫേ​ൽ അ​ഗ​സ്റ്റോ​യും ല​ക്ഷ്യം ക​ണ്ടു.

    കി​രീ​ട​പോ​രാ​ട്ട​ത്തി​ൽ സാ​ധ്യ​ത ക​ൽ​പ്പി​ക്ക​പ്പെ​ട്ട ബം​ഗ​ളൂ​രു ഈ ​പ്ര​തീ​ക്ഷ​ക​ളെ സാ​ധൂ​ക​രി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് തു​ട​ക്ക​ത്തി​ൽ ന​ട​ത്തി​യ​ത്. ഛേത്രി​യു​ടെ ഒ​മ്പ​താം മി​നി​റ്റി​ലെ വേ​ഗ​ഗോ​ളി​ൽ ബം​ഗ​ളൂ​രു പ്ര​തീ​ക്ഷ​ക​ൾ വാ​നോ​ള​മാ​യി. എ​ന്നാ​ൽ പ​തി​നേ​ഴാം മി​നി​റ്റി​ൽ ക​ളി ഒ​ഴു​ക്കി​നു വി​പ​രീ​ത​മാ​യി കി​ട്ടി​യ അ​വ​സ​രം ചെ​ന്നൈ​യ്ൻ മു​ത​ലാ​ക്കി. ഇ​ട​തു പാ​ർ​ശ്വ​ത്തി​ൽ​നി​ന്നു​ള്ള കോ​ർ​ണ​റി​നു ചാ​ടിത്ത​ല​വ​ച്ച മെ​യ്ൽ​സ​ൺ ആ​ൽ​വ​സ് ബം​ഗ​ളൂ​രു പ്ര​തീ​ക്ഷ​ക​ൾ​ക്ക് ആ​ദ്യ പ്ര​ഹ​രം ന​ൽ​കി.

    എ​ന്നാ​ൽ വ​ർ​ധി​ത വീ​ര്യ​ത്തോ​ടെ ബം​ഗ​ളൂ​രു വീ​ണ്ടും ആ​ക്ര​മ​ണ​ത്തി​ന്‍റെ കെ​ട്ട​ഴി​ച്ചു​വി​ട്ടു. ചെ​ന്നൈ​യ്ൻ ബോ​ക്സി​ൽ പി​ടി​പ്പ​തു​പ​ണി​യാ​യി. മി​ക്കു​വി​ന്‍റെ​യും ഛേത്രി​യു​ടേ​യും മി​ന്ന​ൽ വേ​ഗ​ങ്ങ​ൾ ചെ​ന്നൈ​യ്ൻ പ്ര​തി​രോ​ധ​ത്തി​ൽ​ത​ട്ടി ഛിന്ന​ഭി​ന്ന​മാ​യി. ഹാ​ഫ്ടൈം വി​സി​ലി​നു നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ മെ​യ്ൽ​സ​ൺ ബം​ഗ​ളൂ​രു​വി​നെ വീ​ണ്ടും ഞെ​ട്ടി​ച്ചു. ആ​ദ്യ കോ​ർ​ണ​റി​ന്‍റെ ത​നി​യാ​വ​ർ​ത്ത​നം. ക​ഴി​ഞ്ഞ ത​വ​ണ ഇ​ട​തു മൂ​ല​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ വ​ലു​തു വ​ശം. മെ​യ്ൽ​സ​ണി​ന്‍റെ ത​ല ത​ന്നെ ബം​ഗ​ളൂ​രു​വി​നെ ത​ക​ർ​ത്തു​വി​ട്ടു.

    ലീ​ഡ് നേ​ടി ആ​ദ്യ​പ​കു​തി അ​വ​സാ​നി​പ്പി​ച്ച ചെ​ന്നൈ​യ്ൻ ര​ണ്ടാം പ​കു​തി​യി​ൽ നി​റ​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാണ് ക​ള​ത്തി​ലെ​ത്തി​യ​തെ​ങ്കി​ൽ ഛേത്രി​യും സം​ഘ​വും ആ​ദ്യ​പ​കു​തി​യു​ടെ നി​ഴ​ലി​ലാ​യി. ബം​ഗ​ളൂ​രു​വി​നു പ​ന്ത് ന​ൽ​കാ​തെ ക​ളി നി​യ​ന്ത്രി​ച്ച ചെ​ന്നൈ​യ്ൻ 67 ാം മി​നി​റ്റി​ൽ മൂ​ന്നാം ഗോ​ളും നേ​ടി വി​ജ​യം ഉ​റ​പ്പി​ച്ചു. ബോ​ക്സി​നു പു​റ​ത്തു​നി​ന്നും റാ​ഫേ​ൽ അ​ഗ​സ്റ്റോ പാ​യി​ച്ച ലോം​ഗ് റേ​ഞ്ച​ർ ബം​ഗ​ളൂ​രു വ​ല തു​ള​യ്ക്കു​ക​യാ​യി​രു​ന്നു.

    മൂ​ന്നാം ഗോ​ളി​ൽ ത​ള​ർ​ന്ന ബം​ഗ​ളൂ​രു മി​ന്ന​ൽ നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഇ​തി​നി​ടെ ഛേത്രി ​ര​ണ്ട് സു​വ​ർ​ണാ​വ​സ​ര​ങ്ങ​ൾ ക​ള​ഞ്ഞു​കു​ളി​ക്കു​ക​യും ചെ​യ്തു. ക​ളി തീ​രാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഛേത്രി ​മ​ധ്യ​വ​ര​യു​ടെ വ​ല​തു പാ​ർ​ശ്വ​ത്തി​ൽ​നി​ന്നും ബോ​ക്സി​ലേ​ക്ക് നീ​ട്ടി ന​ൽ​കി​യ കി​ടി​ല​ൻ ക്രോ​സി​നു ത​ല​വ​ച്ച് മി​ക്കു ഒ​രെ​ണ്ണം തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും സ​മ​യം ബം​ഗ​ളൂ​രു​വി​നു മു​ന്നി​ൽ തീ​ർ​ന്നു​പോ​യി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചെ​ന്നൈ​യ്ൻ സൂ​പ്പ​ർ മ​ച്ചാ​ൻ​സ്; ബം​ഗ​ളൂ​രു​വി​നെ മ​ല​ർ​ത്തി​യ​ടി​ച്ച് കി​രീ​ടം Rating: 5 Reviewed By: UMRAS vision
    Scroll to Top