• Latest News

    Wednesday, March 21, 2018

    എൻഡോസൾഫാൻ: മൂന്നുലക്ഷം വരെ കടം എഴുതിത്തള്ളും
    Wednesday, March 21, 2018
    3:12:00 AM

    തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ 50000 മു​ത​ൽ മൂ​ന്നു ല​ക്ഷം രൂ​പ വ​രെ​യു​ള്ള ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​ന് 7.63 കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം തീ​രു​മാ​നി​ച്ചു.[www.malabarflash.com] 

    50000 രൂ​പ വ​രെ​യു​ള്ള ക​ട​ങ്ങ​ൾ നേ​ര​ത്തേ എ​ഴു​തി​ത്ത​ള്ളി​യി​രു​ന്നു. പു​തു​താ​യി എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ൽ വ​ന്ന​വ​ര​ട​ക്കം അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ശി​പാ​ർ​ശ പ്ര​കാ​ര​മു​ള്ള ധ​ന​സ​ഹാ​യം അ​ടി​യ​ന്ത​ര​മാ​യി കൊ​ടു​ത്തു​തീ​ർ​ക്കും. ഇ​തി​നു​വേ​ണ്ടി 30 കോ​ടി സ​ർ​ക്കാ​ർ ല​ഭ്യ​മാ​ക്കും.

    ● പൂ​ർ​ണ​മാ​യി കി​ട​പ്പി​ലാ​യ​വ​ർ​ക്കും ബു​ദ്ധി​മാ​ന്ദ്യം സം​ഭ​വി​ച്ച​വ​ർ​ക്കും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും അ​ഞ്ച്​ ല​ക്ഷം രൂ​പ വീ​ത​വും മ​റ്റ്​ വൈ​ക​ല്യ​ങ്ങ​ളു​ള്ള​വ​ർ​ക്ക് മൂ​ന്ന്​ ല​ക്ഷം രൂ​പ വീ​ത​വും ന​ൽ​കും. ദു​രി​ത​ബാ​ധി​ത​രാ​യ അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്ക് മൂ​ന്ന്​ ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ദു​രി​ത​ബാ​ധി​ത​രു​ണ്ടെ​ങ്കി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ഞ്ചു​ഘ​ട്ട പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​രാ​യ​വ​രെ നി​ർ​ണ​യി​ക്കു​ന്ന​ത്.

    ● മു​ഴു​വ​ൻ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രെ​യും ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ത്തി റേ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്കും. ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മം ന​ട​പ്പാ​ക്കി​യ​പ്പോ​ൾ പ​ല കു​ടും​ബ​ങ്ങ​ളും ബി.​പി.​എ​ൽ പ​ട്ടി​ക​യി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​യി, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യി​ല്ല തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ കേ​ന്ദ്ര ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തും.

    ● മാ​ന​സി​ക​വൈ​ക​ല്യ​മു​ള്ള ദു​രി​ത​ബാ​ധി​ത​രെ പ​രി​പാ​ലി​ക്കു​ന്ന​തി​ന് ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബ​ഡ്സ്​ സ്​​കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ബ​ഡ്സ്​ സ്​​കൂ​ളു​ക​ളു​ടെ ചു​മ​ത​ല സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ബ​ഡ്സ്​ സ്​​കൂ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം സ്വീ​ക​രി​ക്കും.

    ● പ്ലാേ​ൻ​റ​ഷ​ൻ കോ​ർ​പ​റേ​ഷ​​െൻറ പെ​രി​യ, ചീ​മേ​നി, രാ​ജ​പു​രം തോ​ട്ട​ങ്ങ​ളി​ലും പാ​ല​ക്കാ​ട് തെ​ങ്ക​ര ക​ശു​മാ​വി​ൻ​തോ​ട്ട​ത്തി​ലും സൂ​ക്ഷി​ച്ചി​ട്ടു​ള്ള എ​ൻ​ഡോ​സ​ൾ​ഫാ​ൻ നി​ർ​വീ​ര്യ​മാ​ക്കി ന​ശി​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ പ​ണം അ​നു​വ​ദി​ക്കും.

    ● ദു​രി​ത​ബാ​ധി​ത​ർ​ക്കു​വേ​ണ്ടി പു​ന​ര​ധി​വ​സ വി​ല്ലേ​ജ് സ്​​ഥാ​പി​ക്കു​ന്ന​തി​ന് ഉ​ട​ൻ ഭ​ര​ണാ​നു​മ​തി ന​ൽ​കും.

    ● സ​ഹാ​യ​പ​ദ്ധ​തി​കളും പു​ന​ര​ധി​വാ​സവും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് വി​ദ​ഗ്ധ​സ​മി​തി​യെ നി​യോ​ഗി​ക്കും.

    മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ.​കെ. ഷൈ​ല​ജ, ചീ​ഫ് സെ​ക്ര​ട്ട​റി പോ​ൾ ആ​ൻ​റ​ണി, റ​വ​ന്യൂ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എ​ച്ച്. കു​ര്യ​ൻ, സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ര​ൻ, കാ​സ​ർ​കോ​ട്​ ക​ല​ക്ട​ർ ജീ​വ​ൻ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എൻഡോസൾഫാൻ: മൂന്നുലക്ഷം വരെ കടം എഴുതിത്തള്ളും Rating: 5 Reviewed By: editordesk Malabarflash
    Scroll to Top