• Latest News

    Saturday, March 17, 2018

    ച​ന്തേ​ര പോ​ലീ​സ് പ്ര​തി​യാ​ക്കി അ​റ​സ്റ്റ് ചെ​യ്ത യു​വാ​വ് നി​ര​പ​രാ​ധി​യെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്.
    Saturday, March 17, 2018
    3:28:00 AM

    കാ​ഞ്ഞ​ങ്ങാ​ട്: ഓ​ട്ടോ​യാ​ത്ര​യ്ക്കി​ടെ ന​ട​ന്ന പീ​ഡ​ന​ശ്ര​മ​ത്തി​നി​ട​യി​ല്‍ യു​വ​തി ഓ​ട്ടോ​യി​ല്‍​നി​ന്നും പു​റ​ത്തേ​ക്കു ചാ​ടി റോ​ഡി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് പ്ര​തി​യാ​ക്കി അ​റ​സ്റ്റ് ചെ​യ്ത യു​വാ​വ് നി​ര​പ​രാ​ധി​യെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്.[www.malabarflash.com]

    സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ക്രൈം ​ഡി​റ്റാ​ച്ച്‌​മെ​ന്‍റ് ബ്യൂ​റോ ഡി​വൈ​എ​സ്പി ഹൊ​സ്ദു​ര്‍​ഗ് ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് യു​വാ​വി​നെ നി​ര​പ​രാ​ധി​യാ​ക്കി​യും ച​ന്തേ​ര പോ​ലീ​സി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യു​മു​ള്ള വി​വ​ര​ങ്ങ​ളു​ള്ള​ത്.

    2017 ന​വം​ബ​ര്‍ 24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.15നാ​യി​രു​ന്നു സം​ഭ​വം. ച​ന്തേ​ര സ്‌​കൂ​ളി​ലെ പി​ടി​എ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി വ​ന്ന പി​ലി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി. തോ​ട്ടം​കൈ ബ​സ്‌‌​സ്റ്റോ​പ്പി​ല്‍​നി​ന്നും യു​വ​തി ക​യ​റി​യ ഓ​ട്ടോ​റി​ക്ഷ പ​ടു​വ​ളം വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും ര​ക്ഷ​പ്പെ​ടാ​നാ​യി ഓ​ട്ടോ​യി​ല്‍​നി​ന്നും ചാ​ടി​യ യു​വ​തി​ക്ക് റോ​ഡി​ല്‍ വീ​ണ് പ​രി​ക്കേ​റ്റെ​ന്നു​മാ​യി​രു​ന്നു പ​രാ​തി.

    ഇ​തേ​ത്തു​ട​ര്‍​ന്ന് ച​ന്തേ​ര എ​സ്‌​ഐ​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത കാ​ങ്കോ​ൽ സ്വാ​മി​മു​ക്ക്‌ മു​രു​ങ്ങാ​ട്‌ കോ​ള​നി​യി​ലെ എ.​ജി.​ഷാ​ന​വാ​സി​നെ(21)​കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഹൈ​ക്കോ​ട​തി​യാ​ണ് ഇ​യാ​ള്‍​ക്ക്‌ പി​ന്നീ​ട്‌ ജാ​മ്യം ന​ല്‍​കി​യ​ത്‌.
    നി​ര​പ​രാ​ധി​യാ​യ ത​ന്‍റെ സ​ഹോ​ദ​ര​നെ പോ​ലീ​സ് ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യ​താ​ണെ​ന്നും സം​ഭ​വ​സ​മ​യ​ത്ത് ഷാ​ന​വാ​സ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​യി​രു​ന്നു​വെ​ന്നും ഇ​തി​നു തെ​ളി​വു​ണ്ടെ​ന്നും കാ​ണി​ച്ച് സ​ഹോ​ദ​രി റു​ബീ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും കാസര്‍കോട്‌ എ​സ്പി​ക്കും ഉ​ത്ത​ര​മേ​ഖ​ല ഐ​ജി​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.
    ഇ​തേ​ത്തു​ട​ര്‍​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ട​തു​പ്ര​കാ​രം കാസര്‍കോട്‌ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക്രൈം ​ഡി​റ്റാ​ച്ച്‌​മെ​ന്‍റ് ബ്യൂ​റോ​യെ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

    പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മൂ​ന്ന് നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യി​രു​ന്നു. കൂ​ടാ​തെ ആ​ശു​പ​ത്രി രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യും ഡോ​ക്ട​റു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തി​ൽ​നി​ന്നും സം​ഭ​വ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന് വ​രെ ഷാ​ന​വാ​സ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡെ​ന്‍റ​ൽ വി​ഭാ​ഗ​ത്തി​ല്‍ റൂ​ട്ട് ക​നാ​ല്‍ ചി​കി​ത്സ ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ബോ​ധ്യ​മാ​യി.
    കൂ​ടാ​തെ കാ​ലി​ക്ക​ട​വി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും പ​രി​ശോ​ധി​ച്ചു. ഇ​തി​നു​ശേ​ഷ​മാ​ണ് യു​വാ​വ് കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വ​ച്ചി​രി​ക്കു​ന്ന ഇ​യാ​ളു​ടെ ഓ​ട്ടോ​റി​ക്ഷ വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്നു​മു​ള്ള വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് അ​ന്വേ​ഷ​ണ​സം​ഘ​ത്ത​ല​വ​നാ​യ ഡി​വൈ​എ​സ്പി എം.​പ്ര​ദീ​പ് കോ​ട​തി​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
    അ​ന്വേ​ഷ​ണ​ത്തി​ലെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണി​തെ​ന്ന് കോ​ട​തി അ​റി​യി​ച്ച​തോ​ടെ ച​ന്തേ​ര പോ​ലീ​സ് പ്ര​തി​ക്കൂ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ച​ന്തേ​ര പോ​ലീ​സ് പ്ര​തി​യാ​ക്കി അ​റ​സ്റ്റ് ചെ​യ്ത യു​വാ​വ് നി​ര​പ​രാ​ധി​യെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. Rating: 5 Reviewed By: UMRAS vision
    Scroll to Top