• Latest News

    Wednesday, March 21, 2018

    ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനില്‍നിന്ന് ഇനി സമ്പൂര്‍ണ സൗജന്യകോള്‍
    Wednesday, March 21, 2018
    11:34:00 AM

    കണ്ണൂര്‍: ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനില്‍നിന്ന് ഇനി എല്ലാ നെറ്റ്വര്‍ക്കിലേയ്ക്കും സൗജന്യമായി വിളിക്കാം. നിലവില്‍ നഗരപ്രദേശങ്ങളില്‍ 240 രൂപ മാസവാടകയ്ക്ക് ലാന്‍ഡ്‌ലൈനില്‍നിന്ന് ബി.എസ്.എന്‍.എല്‍. മൊബൈലിലേക്കും ലാന്‍ഡ് ലൈനിലേക്കും മാത്രമായിരുന്നു സൗജന്യവിളി. ഇനിമുതല്‍ എല്ലാ നെറ്റ്വര്‍ക്കിലേക്കും സൗജന്യം ലഭ്യമാകും.[www.malabarflash.com]

    ഇപ്പോള്‍ നിലവിലുള്ള ഞായറാഴ്ച സൗജന്യവും രാത്രികാല സൗജന്യവും തുടരും. രാത്രി പത്തരമുതല്‍ രാവിലെ ആറുമണിവരെയും ഞായറാഴ്ചദിവസം മുഴുവനുമാണ് ലാന്‍ഡ് ലൈനില്‍ സൗജന്യവിളി. ഗ്രാമപ്രദേശങ്ങളില്‍ 180 രൂപ, 220 രൂപ മാസവാടകയിലും ഈ സംവിധാനം ലഭ്യമാകും.

    കേരളാസര്‍ക്കിളില്‍ മാത്രമാണ് ഈ താരിഫ് പരിഷ്‌കരണം. രാജ്യത്ത് നിലവില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്നതും കേരളാസര്‍ക്കിളാണ്. രാജ്യത്ത് ആദ്യമായി ഫോര്‍ജി സംവിധാനം ബി.എസ്.എന്‍.എല്‍. തുടങ്ങിയതും കേരളത്തിലാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനില്‍നിന്ന് ഇനി സമ്പൂര്‍ണ സൗജന്യകോള്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top