• Latest News

  Thursday, March 8, 2018

  ജസീമിന്റെ മരണം വലിയൊരു പാഠമാണ്
  Thursday, March 8, 2018
  12:17:00 AM

  നമ്മുടെ മക്കള്‍ നമ്മുടേത് മാത്രമാണ്. അവര്‍ക്കുള്ള കൂട്ടുകെട്ടും അവര്‍ക്കുള്ള വിനോദങ്ങളും അവര്‍ക്കുള്ള കളി തമാശകളും നമ്മുടെ കണ്ണ് പതിയുന്ന അല്ലെങ്കില്‍ നമ്മുടെ കാത് കേള്‍ക്കുന്ന ചുറ്റുവട്ടത്തൊതുങ്ങണം. ചിലപ്പോഴത് അവരാഗ്രഹിക്കുന്ന ഫ്രീഡത്തില്‍ വിള്ളലുകള്‍ സൃഷ്ടിച്ചേക്കാം നിരാശയുടെ ചിത്രം അവരുടെ മുഖത്ത് തെളിഞ്ഞേക്കാം. ദേഷ്യം കൊണ്ട് ഉമ്മയോട് കയര്‍ത്തേക്കാം അല്ലെങ്കില്‍ അനിയന്മാരെയോ അനിയത്തിമാരെയോ തല്ലിയേക്കാം.[www.malabarflash.com]

  പക്ഷെ ഒരിക്കലും നമ്മള്‍ അവര്‍ക്കു വരച്ചു കൊടുത്ത നിയന്ത്രണ രേഖ മായിച്ചു കളയാന്‍ പാടില്ല. മൊബൈല്‍ ഫോണില്‍ നിന്ന് തുടങ്ങി കഞ്ചാവിലേക്കെത്തിക്കുന്ന വലിയൊരു ഫ്രീഡം അവരുടെ മുന്നില്‍ തുറന്നു കിടക്കുമ്പോള്‍ സമൂഹം ഇടയ്ക്കിടെ പറഞ്ഞു തരുന്ന കുട്ടികള്‍ക്ക് ഫ്രീഡം കൊടുക്കണം എന്ന നിര്‍ദ്ദേശം കണ്ണടച്ച് കൊണ്ട് അംഗീകരിച്ചു കൊടുക്കേണ്ട ഒരാവശ്യവും ഇല്ല. 

  ഫ്രീഡം കൊടുത്തില്ലെങ്കില്‍ കുട്ടികള്‍ കൂടുതല്‍ അപകടകാരിയാവും തെമ്മാടിയാവും എന്നൊക്കെയുള്ള പ്രചാരണം തന്നെ തെറ്റാണ്. 

  കഴിഞ്ഞു പോയ തലമുറയിലെ കുട്ടികളെ അടിച്ചും പേടിപ്പിച്ചും തന്നെയാണ് രക്ഷിതാക്കള്‍ വളര്‍ത്തി കൊണ്ട് വന്നത്. എന്നിട്ടവരൊക്കെ പഠിച്ചു വളര്‍ന്നു നല്ല ഉന്നതിയില്‍ എത്തിയതല്ലാതെ കഞ്ചാവിന്റെയോ ലഹരിയുടെയോ അടിമയായി മാറിയിട്ടില്ല എന്നത് തന്നെയാണ് തൊണ്ണൂറു ശതമാനവും ശെരി. പണ്ട് ഉപ്പാമാരുടെ അടി കൊണ്ട പാട് മാറാത്ത ഒരുപാട് നല്ല സുഹൃത്തുക്കളെ ഈയുള്ളവന്‍ ഓര്‍ക്കുമ്പോഴും ഈയുള്ളവനും വ്യത്യസ്തനല്ല.

  ഒരു ഭാഗത്ത് ലഹരിക്കെതിരെ സമരം ചെയ്യുമ്പോഴും ഇന്നിറങ്ങുന്ന ഒട്ടുമിക്ക സിനിമകളും ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. പക്ഷെ അത്തരം സിനിമക്കെതിരെ സമൂഹത്തില്‍ നിന്നും എതിര്‍പ്പുണ്ടാവുന്നില്ല എന്നത് അത്ഭുതം തന്നെയാണ്. 

  ഇന്നത്തെ കുട്ടികളും വിദ്യാര്‍ത്ഥികളും ഏറ്റവും കൂടുതല്‍ അനുകരിക്കുന്നത് സിനിമയെയും സിനിമ താരങ്ങളെയും ആയതു കൊണ്ട് തീര്‍ച്ചയായും അവര്‍ കഞ്ചാവിനെ കുറിച്ചും മറ്റുള്ള ലഹരി പദാര്‍ത്ഥങ്ങളെ കുറിച്ചും പഠിക്കുന്ന സിനിമയില്‍ നിന്ന് തന്നെയാണ്, സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ ആദ്യ ദിവസം തന്നെ തീയേറ്ററില്‍ പോയി ഇത്തരം സിനിമ കണ്ടു പുറത്തിറങ്ങുമ്പോള്‍ ഒരിക്കല്‍ പോലും അവര്‍ പ്രതികരിക്കുന്നത് കണ്ടിട്ടില്ല ഈ സിനിമയിലെ കഞ്ചാവടിക്കുന്ന സീന്‍ എടുത്തു മാറ്റണം എന്ന്. അത്തരം സിനിമാക്കൊരു വിലക്ക് കല്‍പ്പിക്കാന്‍ ഇന്നേവരെ സിനിമ ബോര്‍ഡ് അധിക്രതരും തയ്യാറായിട്ടില്ല. 

  സെക്‌സിനെക്കാളും വലിയ വിഷമാണ് കുട്ടികളില്‍ ഇത്തരം സിനിമ ചെലുത്തുന്ന അപകടം എന്ന് മനസ്സിലാക്കാന്‍ പറ്റാത്തത് കൊണ്ടല്ല സിനിമ വിജയിക്കണം എങ്കില്‍ അത്തരം സീനുകള്‍ കയറ്റിയാല്‍ മാത്രം രക്ഷയുള്ളൂ എന്ന അവസ്ഥയിലാണ് നമ്മുടെ സിനിമകള്‍.

  ഒരു കൊലപാതകമോ അല്ലെങ്കില്‍ ഒരാപകടമോ ഉണ്ടാവുമ്പോള്‍ മാത്രം തലയും കയ്യും പൊക്കി പ്രതിക്ഷേധിക്കേണ്ട ഒന്നല്ല ഇത്. മുളയില്‍ നിന്ന് തന്നെ തുടങ്ങണം എന്ന് വെച്ചാല്‍ നമ്മുടെ വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം, ഇന്ന് ജാഫറിന്റെ മകന്റെ ജീവനാണ് മനുഷ്യ പിശാചുക്കളായ കഞ്ചാവിന്റെ മക്കള്‍ തട്ടിയെടുത്തത് എങ്കില്‍ നാളെ നമ്മുടെ ഓരോരുത്തരുടെയും മക്കളെ കാത്തിരിക്കുന്നതും ഇതിനെക്കാളും വലിയ വഞ്ചനയായിരിക്കും. 

  നമ്മുടെ മക്കളെ നമ്മള്‍ തന്നെ ശ്രദ്ദിക്കുക മറ്റുള്ള എല്ലാ വേലി കെട്ടികളും അവര്‍ക്കു ചാടിക്കടക്കാന്‍ എളുപ്പമാണ് എന്ന തിരിച്ചറിവ് ഇനിയെങ്കിലും നമ്മളില്‍ ഓരോരുത്തരിലും ഉണ്ടാവുക തന്നെ വേണം

  പതിനഞ്ചു വയസ്സ് വരെ വളരെ പ്രതീക്ഷയോടു കൂടി പോറ്റി വളര്‍ത്തിയ മകനെ ഒരൊറ്റ രാത്രി കൊണ്ട് നഷ്ടപെട്ട ആ മാതാപിതാക്കളുടെ കണ്ണീര്‍ എന്ന് മാറും, ഏതാശ്വാസ വാക്കുകളും അവരുടെ കണ്ണീരിനു മുന്നില്‍ വിഫലമാവുകയേ ഉളളൂ. 

  തമിഴ്നാട്ടിലെ നാടോടികളെയും ബങ്കാളികളെയും മാത്രം പേടിച്ച നമുക്ക് നമ്മുടെ ഇടയില്‍ തന്നെ അടിച്ചു പൊളിച്ചു ജീവിക്കുന്ന മനുഷ്യ പിശാചുക്കളെ ഇനി എത്രമാത്രം പേടിക്കണം. നമ്മുടെ കുട്ടികളെ അവരുടെ ഇരകളായി മാറാതെ ഒരൊറ്റ സമ്പര്‍ക്കം പോലും അവരോടില്ലാത്ത ശ്രദ്ദിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഏറ്റവും വലിയ ഉത്തരവാദിത്വമായി മാറി. 

  ജസീമിന്റെ കൊലപതാകം നമുക്ക് നല്‍കുന്ന ഏറ്റവും വലിയ പാഠം അത് തന്നെ, പുന്നാര മോന്‍ ജസീമിന്റെ ഖബറിടം സ്വര്‍ഗീയ പൂന്തോപ്പാക്കി മാറ്റട്ടെ..ആമീന്‍ ..അവിടെത്തെ കുടുംബത്തിന് സമാധാനം നല്‍കട്ടെ..ആമീന്‍.

  കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ വേണ്ടി പോലീസ് അധികാരികള്‍ വളരെ ഏറെ ശ്രദ്ധ ചെലുത്തുക തന്നെ വേണം, കാരണം അത്രക്കും ഭയാനകരമായ ഒരു സംഭവമായിപ്പോയി ജസീമിന്റെ കൊല.
  -നൂറുദ്ദീന്‍ ചെമ്പിരിക്ക
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ജസീമിന്റെ മരണം വലിയൊരു പാഠമാണ് Rating: 5 Reviewed By: editordesk Malabarflash
  Scroll to Top