• Latest News

    Wednesday, March 7, 2018

    മൈസൂരിന് സമീപം പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് രണ്ട്‌ കാസര്‍കോട് സ്വദേശികള്‍ മരിച്ചു
    Wednesday, March 7, 2018
    12:00:00 PM

    കാസര്‍കോട്: കര്‍ണ്ണാടക മൈസൂര്‍-ബംഗളൂരു റൂട്ടില്‍ ഉള്‍സൂറില്‍ പിക്കപ്പ് വാനും കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ച് ഉളിയത്തടുക്ക സ്വദേശികളായ രണ്ട് പേര്‍ മരിച്ചു.[www.malabarflash.com]

    കാസര്‍കോട് അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍ ഉളിയത്തടുക്കയിലെ ജുനൈദ് (27), എ.എച്ച് അസ്ഹറുദ്ദീന്‍(24) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 

    അബ്ദുല്‍ ലത്വീഫ്- ആഇശ ദമ്പതികളുടെ മകനാണ് ജുനൈദ്. സഹോദരങ്ങള്‍: ഇബ്‌നു സബാന, നസീമ, മുസമ്മില്‍. ഭാര്യ: തസ്‌നി (ഉളിയത്തടുക്ക). മകള്‍: ഫാത്വിമ (രണ്ട്).

    ഉളിയത്തടുക്ക എസ് പി നഗറിലെ ഉസ്മാന്‍- ഖദീജ ദമ്പതികളുടെ മകനാണ് അസ് ഹറുദ്ദീ. സഹോദരങ്ങള്‍: സിക്കന്തര്‍ ഫൈസല്‍, ഇര്‍ഫാന്‍, താഹിറ, മുബീന, ഷഹല, റാഹില.

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മൈസൂരിന് സമീപം പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് രണ്ട്‌ കാസര്‍കോട് സ്വദേശികള്‍ മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top