• Latest News

    Thursday, February 22, 2018

    കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മി​ൻ അ​റ​സ്റ്റി​ൽ
    Thursday, February 22, 2018
    10:31:00 PM

    ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന റാ​ക്ക​റ്റ് പി​ടി​യി​ൽ. ഇ​ന്ത്യ​യ്ക്കു പു​റ​മേ 10 രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ണി ചേ​രു​ന്ന വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് സം​ഘ​ത്തെ​യാ​ണ് സി​ബി​ഐ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന ആ​ദ്യ കേ​സാ​ണി​ത്.[www.malabarflash.com]

    ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് വി​വാ​ദ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച​ത്. വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലെ 119 അം​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ​യ്ക്കു പു​റ​മേ, യു​എ​സ്, ചൈ​ന, ന്യൂ​സി​ല​ൻ​ഡ്, മെ​ക്സി​ക്കോ, ബ്ര​സീ​ൽ, അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​ക്കി​സ്ഥാ​ൻ, കെ​നി​യ, നൈ​ജീ​രി​യ, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ അം​ഗ​ങ്ങ​ളാ​ണ്. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ അ​പ്ലോ​ഡ് ചെ​യ്യു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ​ക്കെ​തി​രേ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

    ഇ​ന്ത്യ​ക്കാ​രാ​യ അ​ഞ്ച് ഗ്രൂ​പ്പ് അ​ഡ്മി​നു​ക​ൾ​ക്കെ​തി​രേ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി നോ​യി​ഡ, ക​നൗ​ജ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി. തെ​ളി​വു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ടാ​ബ്ല​റ്റു​ക​ൾ, ലാ​പ്ടോ​പ്പു​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ സി​ബി​ഐ പി​ടി​ച്ചെ​ടു​ത്തു. ക​നൗ​ജ് സ്വ​ദേ​ശി​യാ​യ നി​ഖി​ൽ വ​ർ​മ എ​ന്ന യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ഇ​യാ​ളെ ചോ​ദ്യം​ചെ​യ്യു​ന്ന​തി​നാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് എ​ത്തി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

    മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ അ​ത​ത് രാ​ജ്യ​ങ്ങ​ൾ​ക്കു കൈ​മാ​റു​മെ​ന്ന് സി​ബി​ഐ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഗ്രൂ​പ്പി​ൽ പ്ര​ച​രി​പ്പി​ച്ച വീ​ഡി​യോ​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ളു​ടെ​യും ഉ​റ​വി​ടം സം​ബ​ന്ധി​ച്ചും സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മി​ൻ അ​റ​സ്റ്റി​ൽ Rating: 5 Reviewed By: UMRAS vision
    Scroll to Top