• Latest News

    Friday, February 16, 2018

    വയനാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു
    Friday, February 16, 2018
    5:21:00 PM

    ലക്കിടി: വയനാട്​ ലക്കിടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച്​ വിദ്യാർഥി മരിച്ചു. ബൈക്ക്​ യാത്രികനായ ലക്കിടി ഒാറിയൻറൽ ആർട്​സ്​ കോളജ്​ വിദ്യർഥി കാഞ്ഞങ്ങാട് കൊളവയല്‍ പാലക്കിയിലെ അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ് സഫ് വാന്‍ (21) ആണ് മരിച്ചത് ​. മ​ലപ്പുറം വേങ്ങര സ്വദേശി നൂറുദ്ദീൻ (21) ന്​ ഗുരുതര പരിക്കേറ്റു.[www.malabarflash.com]

    അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച ലോറി ബൈക്കിലിടിക്കുകയായിരുന്നു. വിദ്യർഥികൾ ജുമാ നമസ്​കാരം കഴിഞ്ഞ്​ കോളജിലേക്ക്​ മടങ്ങവെയാണ്​ അപകടമുണ്ടായത്​.

    സഫ്​വാനെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നൂറുദ്ദീനെ അതീവ ഗുരുതരാവസ്​ഥയിൽ കോഴിക്കോട്​ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വയനാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top