• Latest News

    Friday, February 9, 2018

    ബൈക്കും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് മുന്‍ ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ മരിച്ചു
    Friday, February 9, 2018
    8:50:00 PM

    കാസര്‍കോട്: ചെമ്മനാട് ബൈക്കും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് മുന്‍ ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ മരിച്ചു. കാസര്‍കോട് ബ്‌ളോക്ക് പഞ്ചായത്ത് മെമ്പറും സാമൂഹ്യ പ്രവര്‍ത്തകനും മുസ്‌ലിം ലീഗ് നേതാവുമായ കീഴൂരിലെ പി.ബി അഷ്‌റഫ്(45)ആണ് മരിച്ചത്.[www.malabarflash.com]

    വെളളിയാഴ്ച രാത്രി 7 മണിയോടെയാണ് ചെമ്മനാട് ചളിയംകോട് വെച്ചാണ് അപകടം. ഗുരുതരമായി പരിക്കേററ അഷ്‌റഫിനെ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോവും വഴിയാണ് മരണം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അന്‍വറിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
    കീഴൂരിലെ ഇബ്രാഹിം സഫിയ ദമ്പതികളുടെ മകനാണ് മരിച്ച അഷ്‌റഫ്
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബൈക്കും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് മുന്‍ ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top