• Latest News

    Friday, February 2, 2018

    പാ​ക്​ മ​ന്ത്രി​യും ഭാ​ര്യ​യും മ​രി​ച്ച​നി​ല​യി​ല്‍
    Friday, February 2, 2018
    12:03:00 AM

    ക​റാ​ച്ചി: പാ​കി​സ്​​താ​നി​ല്‍ മ​ന്ത്രി​യെ​യും ഭാ​ര്യ​യെ​യും മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സി​ന്ധ്​ പ്ര​വി​ശ്യ​യി​ലെ പ്ലാ​നി​ങ്​ ആ​ന്‍​ഡ്​​ ഡെ​വ​ല​പ്​​മ​െന്‍റ്​ മ​ന്ത്രി​യാ​യ മി​ര്‍ ഹ​സാ​ര്‍ ഖാ​ന്‍ ബി​ജാ​ര​ണി​യെ​യും(71) ഭാ​ര്യ ഫാ​രി​ഹ റ​സാ​ക്കി​നെ​യു​മാ​ണ്​ സ്വ​വ​സ​തി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​​ണ്ട​ത്. പാ​കി​സ്​​താ​ന്‍ പീ​പ്​​ള്‍​സ്​ പാ​ര്‍​ട്ടി അം​ഗ​മാ​ണ്​ ഇ​ദ്ദേ​ഹം.[www.malabarflash.com]

    മു​ന്‍ എം.​പി​യും പ​ത്ര​പ്ര​വ​ര്‍​ത്ത​ക​യു​മാ​ണ്​ ഫാ​രി​ഹ. ഇ​വ​രു​ടെ മു​റി പു​റ​ത്തു​നി​ന്ന്​ പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന്​ ജി​യോ ന്യൂ​സ്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. വി​വ​ര​മ​റി​ഞ്ഞ​ശേ​ഷം സി​ന്ധ്​ മു​ഖ്യ​മ​ന്ത്രി മു​റാ​ദ്​ അ​ലി ഷാ​യും മു​തി​ര്‍​ന്ന മ​ന്ത്രി​മാ​രും ബ​ജാ​ര​ണി​യു​ടെ വ​സ​തി​യി​ലെ​ത്തി.

    വ​ള​രെ ല​ളി​ത​മാ​യ ജീ​വി​തം ന​യി​ച്ചി​രു​ന്ന ബ​ജാ​ര​ണി സ​ര്‍​ക്കാ​ര്‍ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ലെ​ന്ന്​ വി​വ​ര​സാങ്കേ​തി​ക മ​ന്ത്രി ന​സീ​ര്‍ ഷാ ​അ​റി​യി​ച്ചു. കുറ്റക്കാരെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫോ​റ​ന്‍​സി​ക്​ വി​ഭാ​ഗം സ്​​ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു. മ​ര​ണ​ത്തി​ല്‍ പാ​കി​സ്​​താ​ന്‍ പീ​പ്​​ള്‍​സ്​ പാ​ര്‍​ട്ടി മൂ​ന്നു​ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാ​ക്​ മ​ന്ത്രി​യും ഭാ​ര്യ​യും മ​രി​ച്ച​നി​ല​യി​ല്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top