• Latest News

    Saturday, February 3, 2018

    അന്യമതത്തില്‍പെട്ട പെ​ൺ​കു​ട്ടി​യെ പ്ര​ണ​യി​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​റെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ വെ​ട്ടി​ക്കൊ​ന്നു
    Saturday, February 3, 2018
    12:46:00 AM

    ന്യൂ​ഡ​ൽ​ഹി: അന്യമതത്തില്‍പെട്ട പെ​ൺ​കു​ട്ടി​യെ പ്ര​ണ​യി​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​റെ അ​മ്മ​യു​ടെ മു​ന്നി​ൽ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ വെ​ട്ടി​ക്കൊ​ന്നു. ഡ​ൽ​ഹി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.[www.malabarflash.com] 

    കേ​സി​ൽ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യും അ​ച്ഛ​നും അ​മ്മാ​വ​നും അ​റ​സ്റ്റി​ലാ​യി. പെ​ൺ​കു​ട്ടി​യു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ഒ​രു സ​ഹോ​ദ​ര​നെ പോ​ലീ​സ് തെ​ര​യു​ന്നു​ണ്ട്. ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​ങ്കി​തും (23) ഇ​രു​പ​തു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യും ത​മ്മി​ൽ മൂ​ന്നു വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ വ്യ​ത്യ​സ്ത സ​മു​ദാ​യ​ത്തി​ലു​ള്ള ഇ​വ​രു​ടെ പ്ര​ണ​യം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

    ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​മ്പ​തി​നാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും അ​മ്മാ​വ​നും സ​ഹോ​ര​നും ചേ​ർ​ന്നാ​ണ് അ​ങ്കി​തി​നെ ആ​ക്ര​മി​ച്ച​ത്. വെ​ട്ടേ​റ്റ അ​ങ്കി​ത് റോ​ഡി​ൽ വീ​ണു. ബ​ഹ​ളം​കേ​ട്ട് വീ​ടി​നു പു​റ​ത്തേ​ക്കു​വ​ന്ന അ​ങ്കി​തി​ന്‍റെ അ​മ്മ​യു​ടെ മു​ന്നി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ര​ണ്ടാം വ​ർ​ഷ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​മ്പോ​ഴാ​ണ് അ​ങ്കി​ത് പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​രു​വ​രു​ടേ​യും പ്ര​ണ​യം ക​ണ്ടെ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ താ​മ​സം മാ​റി. എ​ന്നാ​ൽ ഇ​രു​വ​രും പ്ര​ണ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റ​ല്ലാ​യി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അന്യമതത്തില്‍പെട്ട പെ​ൺ​കു​ട്ടി​യെ പ്ര​ണ​യി​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​റെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ വെ​ട്ടി​ക്കൊ​ന്നു Rating: 5 Reviewed By: UMRAS vision
    Scroll to Top