• Latest News

    Thursday, February 22, 2018

    സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനി മരിച്ചു
    Thursday, February 22, 2018
    11:34:00 PM

    മലപ്പുറം: ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസില്‍ നിന്നും വീണ വിദ്യാര്‍ഥിനി അതെ ബസിന്റെ പിന്‍ ചക്രം കയറി മരിച്ചു. ചീക്കോട് കെ.കെ.എം ഹയര്‍സക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വെട്ടുപാറ ചെറുകുളത്തില്‍ മൊയ്തീന്‍ കുട്ടിയുടെ മകള്‍ റഫീനയാണ്(14) മരിച്ചത്.[www.malabarflash.com]

    സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് ബസില്‍ മടങ്ങവേ മുന്‍ വാതില്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. പറപ്പൂര്‍ പള്ളിമുക്കില്‍ വെച്ചായിരുന്നു വൈകു.4.45 ന് അപകടം. സ്‌കൂള്‍ ബസില്‍ കുട്ടികളെ കുത്തി നിറച്ചതാണ് ഡോര്‍ തുറന്ന് പുറത്തേക്ക് വീഴാന്‍ കാരണമായത്.

    നഫീസയാണ് മാതാവ്.സഹോദരങ്ങള്‍:റജീന,റസീന,റാസിഖ്, ഹിദ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനി മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top