• Latest News

    Friday, February 2, 2018

    ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
    Friday, February 2, 2018
    3:55:00 PM

    കുണിയ: ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. കുണിയ കാലിയടുക്കത്തെ മുനീറിന്റെ മകനും പെരിയാട്ടടുക്കത്തെ മൊബൈല്‍ഷോപ്പ് ജീവനക്കാരനുമായ അനീസുദ്ധീന്‍ (20) ആണ് മരിച്ചത്.[www.malabarflash.com]

    വെളളിയാഴ്ച രാവിലെ 10ഓടെ കുണിയയില്‍ ദേശീയപാതയില്‍ അനീസുദ്ധീന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മംഗലാപുരത്തു നിന്നും വരികയായിരുന്ന കോഴി ലോറി ഇടിക്കുകയായിരുന്നു. 

    മംഗലാപുരം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടു. നഫീസയാണ് മാതാവ്. സമദ്, റാസിഖ്, അഫ്‌സല്‍ എന്നിവര്‍ സഹോദരങ്ങള്‍.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top