• Latest News

    Saturday, February 3, 2018

    ബോംബ് ഭീഷണി മുഴക്കിയ കൊലക്കേസ് പ്രതിക്ക് പിഴ
    Saturday, February 3, 2018
    3:16:00 AM

    കാ​ഞ്ഞ​ങ്ങാ​ട്: ട്രെ​യി​നി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി​യ യു​വാ​വി​ന് 10,000രൂ​പ പി​ഴ ശി​ക്ഷ. ക​ല്ല്യോ​ട്ട് ക​ണ്ണോ​ത്ത് ഫ​ഹ​ദ് എ​ന്ന എ​ട്ടു വ​യ​സു​കാ​ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡിൽ ക​ഴി​യു​ന്ന ക​ല്ല്യോ​ട്ടെ വി​ജ​യ(40)​നെയാണ് ശി​ക്ഷിച്ചത്.[www.malabarflash.com]

    കൊ​ല​ക്കേ​സി​ൽ പ്ര​തി​യാ​കു​ന്ന​തി​നു ഒ​രു വ​ർ​ഷം മു​ന്പു മം​ഗ​ളൂ​രു​വി​ൽ നി​ന്നും പു​റ​പ്പെ​ട്ട ട്രെ​യി​നി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ല​പ്പു​റം എ​ത്തു​ന്ന​തി​നു മു​ന്പ് സ്പോ​ട​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് ഇ​യാ​ൾ റെ​യി​ൽ​വേ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.
    എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്നു സ​ന്ദേ​ശം അ​യ​ച്ച ആ​ളെ പോലീസ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
    ഈ ​കേ​സി​ലാ​ണ് വി​ജ​യ​ന് ഹൊ​സ്ദു​ർ​ഗ് ചീ​ഫ് ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റു കോ​ട​തി പി​ഴ​ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.
    2015 ജൂ​ലൈ ഒ​ന്പ​തി​ന് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം സ്ക്കൂ​ളി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് വി​ജ​യ​ൻ എ​ട്ടു വ​യ​സു​കാ​ര​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ന്‍റെ വി​ചാ​ര​ണ കാസര്‍കോട്‌ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബോംബ് ഭീഷണി മുഴക്കിയ കൊലക്കേസ് പ്രതിക്ക് പിഴ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top