• Latest News

    Tuesday, February 20, 2018

    കാണാതായ ദമ്പതികളുടേതെന്ന്​ കരുതുന്ന ചിത്രങ്ങൾ അജ്​മീരിൽനിന്ന്​ ക്രൈംബ്രാഞ്ചിന്​ ലഭിച്ചു
    Tuesday, February 20, 2018
    12:52:00 AM

    കോ​ട്ട​യം: അ​റു​പു​റ​യി​ല്‍നി​ന്ന്​ കാ​ണാ​താ​യ ഒ​റ്റ​ക്ക​ണ്ട​ത്തി​ല്‍ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രു​ടേ​തെ​ന്ന്​ ക​രു​തു​ന്ന ചി​ത്ര​ങ്ങ​ള്‍ അ​ജ്മീ​റി​ല്‍നി​ന്ന്​ ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന്​ ല​ഭി​ച്ചു. ഇ​തേ​തു​ട​ര്‍ന്ന്​ ഞാ​യ​റാ​ഴ്ച രാ​ത്രി കൊ​ച്ചി​യി​ല്‍നി​ന്ന്​ പു​റ​പ്പെ​ട്ട ക്രൈം​ബ്രാ​ഞ്ച് സം​ഘം ചൊ​വ്വാ​ഴ്​​ച അ​ജ്മീ​രി​ലെ​ത്തും.[www.malabarflash.com]

    സി.​സി.​ടി​വി​യി​ൽ​നി​ന്ന്​ ല​ഭി​ച്ച അ​വ്യ​ക്ത ചി​ത്ര​ങ്ങ​ളു​മാ​യാ​ണ്​ സം​ഘം അ​ജ്​​മീ​രി​ലേ​ക്ക്​ യാ​ത്ര​തി​രി​ച്ച​ത്. ദ​മ്പ​തി​ക​ളെ​ന്ന്​ സം​ശ​യി​ക്കു​ന്ന​വ​രെ അ​ജ്മീ​രി​ല്‍ ക​ണ്ട​താ​യി ഒ​ന്നി​ലേ​റെ വി​വ​ര​ങ്ങ​ൾ ക്രൈം​ബ്രാ​ഞ്ചി​ന്​ നേരത്തെ ല​ഭി​ച്ചി​രു​ന്നു.

    ഏ​​റ്റ​വു​മൊ​ടു​വി​ലാ​ണ്​ ഇ​വ​രു​ടേ​തെ​ന്ന്​ ക​രു​തു​ന്ന ര​ണ്ട്​ ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ച​ത്. അ​ജ്മീ​രി​ലെ ഒ​രു മ​ല​യാ​ളി ഡോ​ക്ട​റാ​ണ്​ ദൃ​ശ്യ​ങ്ങ​ൾ ക്രൈം​ബ്രാ​ഞ്ചി​ന്​ ന​ൽ​കി​യ​തെ​ന്നാ​ണ്​ സൂ​ച​ന. ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളി​ല്‍നി​ന്ന്​ ല​ഭി​ച്ച മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ജ്മീ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നി​രി​ക്കെ​യാ​ണ്​ പു​തി​യ ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ച​ത്. 

    നേരത്തെ ഏ​ര്‍വാ​ടി, മു​ത്തു​പ്പേ​ട്ട, ബീ​മാ​പ​ള്ളി, ആ​റ്റാ​ന്‍ക​ര, അ​ജ്മീ​ര്‍ തു​ട​ങ്ങി​യ തീ​ര്‍ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ബ​ന്ധു​ക്ക​ളി​ല്‍നി​ന്ന്​ ക്രൈം​ബ്രാ​ഞ്ചി​ന്​ മൊ​ഴി​ല​ഭി​ച്ചി​രു​ന്നു. ഹ​ബീ​ബ​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ​മൊ​ഴി​യും ക്രൈം​ബ്രാ​ഞ്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

    അ​ജ്മീ​ര്‍ അ​ന്വേ​ഷ​ണ​ത്തി​നൊ​പ്പം രാ​ജ്യ​ത്തെ റെ​യി​ല്‍വേ സ്‌​റ്റേ​ഷ​ന്‍, വി​മാ​ന​ത്താ​വ​ളം, തീ​ര്‍ഥാ​ട​കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പ​തി​ക്കാ​നു​ള്ള ന​ട​പ​ടി​യും ആ​രം​ഭി​ച്ചു. 2017 ഏ​​പ്രി​ൽ ആ​റി​ന്​ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലാ​ണ്​ കാ​റു​മാ​യി ദ​മ്പ​തി​ക​ളെ കാ​ണാ​താ​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാണാതായ ദമ്പതികളുടേതെന്ന്​ കരുതുന്ന ചിത്രങ്ങൾ അജ്​മീരിൽനിന്ന്​ ക്രൈംബ്രാഞ്ചിന്​ ലഭിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top