• Latest News

    Friday, February 9, 2018

    പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നു ഷോക്കേറ്റ് നാലു വയസ്സുകാരൻ മരിച്ചു
    Friday, February 9, 2018
    3:54:00 AM

    കൊല്ലം: പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് നാലു വയസ്സുകാരൻ മരിച്ചു. കൊല്ലം പുനലൂരിന് സമീപമാണ് സംഭവം. പുനലൂർ പ്ലാത്തറ സ്വദേശി അമലാണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന മുത്തശ്ശി പൊന്നമ്മ ക്കും ഷോക്കേറ്റു.[www.malabarflash.com]

    വ്യാഴാഴ്ച രാവിലെ 8 മണിയോട് കൂടി മുത്തശ്ശിക്കൊപ്പം വീടിനുസമീപത്തുള്ള കൃഷിസ്ഥലത്തേക്ക് പോകവെ ആണ് ഇരുവർക്കും ഷോക്കേറ്റത്. ആദ്യം ഷേക്കേറ്റ് മുത്തശ്ശി നിലത്തു വീണപ്പോൾ ഇവരുടെ അടുത്തേക്ക് ഓടിയെത്തിയ അലനും ഷോക്കേൽക്കുകയിരുന്നു. കൃഷിസ്ഥലത്ത് ജോലി ചെയ്തിരുന്ന ആൾ ഒടിയെത്തി പൊന്നമ്മയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കവെ ഈയാൾക്കും ഷോക്കേൽക്കുകയായിരുന്നു.

    നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരേയും പുനലൂർ താലൂക്ക് ആശുപുത്രിയിൽ എത്തിച്ചെങ്കിലും അലൻ മരിച്ചിരുന്നു. മുത്തശ്ശിയായ പൊന്നമ്മയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    ഷിജു- ജിൻസി ദമ്പതികളുടെ ഇളയ മകനാണ് മരിച്ച അലൻ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നു ഷോക്കേറ്റ് നാലു വയസ്സുകാരൻ മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top