• Latest News

    Tuesday, February 20, 2018

    ബംഗളൂരുവിൽ കോർപറേഷൻ ഓഫീസിന് തീയിടാൻ കോണ്‍ഗ്രസ് നേതാവിന്‍റെ ശ്രമം
    Tuesday, February 20, 2018
    4:00:00 PM

    കെആർ പുരം: ബംഗളൂരുവിൽ കോർപറേഷൻ മേഖലാ ഓഫീസിന് തീയിടാൻ കോണ്‍ഗ്രസ് നേതാവിന്‍റെ ശ്രമം. കെആർ പുരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് നാരായണസ്വാമിയാണ് ഓഫീസിലെത്തി പെട്രോളൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വ്യാജഭൂമിയുടെ രേഖകൾ ഉദ്യേഗസ്ഥർ നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു നാരായണസ്വാമിയുടെ അഴിഞ്ഞാട്ടം.[www.malabarflash.com]

    തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇതിന്‍റെ വീഡിയോദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കർണാടകയിൽ കോണ്‍ഗ്രസ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മോശം ഭരണത്തിന്‍റെ തെളിവാണ് ഈ സംഭവമെന്ന് ബിജെപി ആരോപിച്ചു.

    ബംഗളൂരുവിൽ ആഡംബര റസ്റ്ററന്‍റിൽ കഴിക്കാനെത്തിയ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ കോണ്‍ഗ്രസ് എംഎൽഎയുടെ മകൻ കഴിഞ്ഞ ദിവസം പോലീസിൽ കീഴടങ്ങിയിരുന്നു. കർണാടകയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദങ്ങളുണ്ടാകുന്നത് സിദ്ധരാമയ്യ സർക്കാരിന് തലവേദനയായിരിക്കുകയാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബംഗളൂരുവിൽ കോർപറേഷൻ ഓഫീസിന് തീയിടാൻ കോണ്‍ഗ്രസ് നേതാവിന്‍റെ ശ്രമം Rating: 5 Reviewed By: editordesk Malabarflash
    Scroll to Top