• Latest News

    Thursday, February 15, 2018

    മജിസ്‌ട്രേറ്റി​ന്‍റെ ദുരൂഹ മരണം: ക്രൈംബ്രാഞ്ച്​ അന്വേഷണം തുടരാമെന്ന്​ ഹൈകോടതി
    Thursday, February 15, 2018
    1:00:00 AM

    കൊച്ചി: കാ​സ​ർ​കോ​ട്​ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റാ​യി​രു​ന്ന വി.​കെ. ഉ​ണ്ണി​കൃ​ഷ്​​ണ​ന്റെ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം തു​ട​രാ​ൻ ഹൈ​കോ​ട​തി​യു​ടെ അ​നു​മ​തി.[www.malabarflash.com] 

    അ​ന്വേ​ഷ​ണം സി.​ബി.ഐക്ക്​ വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പി​താ​വ്​ വി.​എ​സ്.​ ക​ണ്ട​ക്കു​ട്ടി ന​ൽ​കി​യ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യാ​ണ്​ ഉ​ത്ത​ര​വ്. ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്ന സ​ർ​ക്കാ​റി​ന്റെ വി​ശ​ദീ​ക​ര​ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യ​ത്.

    ഡി​വൈ.​എ​സ്.​പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ഹ​ര​ജി​ക്കാ​ര​ന് മ​റ്റൊ​രു ഘ​ട്ട​ത്തി​ൽ ഈ ​ആ​വ​ശ്യ​വു​മാ​യി വീ​ണ്ടും സ​മീ​പി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​നെ 2016 ന​വം​ബ​ർ ഒ​മ്പ​തി​ന്​ കാ​സ​ർ​കോട്ടെ വാ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്​ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ സം​ശ​യ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​ക്ക്​ വി​ട​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഹ​ര​ജി​ക്കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

    2016 ന​വം​ബ​ർ ഒ​മ്പ​തി​നാ​ണ് ഉ​ണ്ണി​കൃ​ഷ്‌​ണ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. കാ​സ​ർ​കോ​ട് സു​ള്ള്യ​യി​ൽ പോലീസി​നെ​യും ഒാ​ട്ടോ ഡ്രൈ​വ​റെ​യും മ​ർ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് ഉ​ണ്ണി​കൃ​ഷ്‌​ണ​നെ​തി​രെ ര​ണ്ട് കേ​സ്​ ര​ജി​സ്​​റ്റ​​ർ ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഉ​ണ്ണി​കൃ​ഷ്‌​ണ​നെ ഹൈ​കോ​ട​തി ഭ​ര​ണ വി​ഭാ​ഗം മ​ജി​സ്ട്രേ​റ്റ്​ പ​ദ​വി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു.

    ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​രി​ച്ച​ത്. മ​നോ​വി​ഷ​മം കാ​ര​ണം ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്ന ത​ര​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്ന് പി​താ​വ്​ ആ​രോ​പി​ക്കു​ന്നു. ശ​രീ​ര​ത്തി​ൽ 25 മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ്​ പോ​സ്​​റ്റ്മോ​​ർ​ട്ടം റി​പ്പോ​ർ​ട്ട്. മ​ർ​ദ​ന​മേ​റ്റ​തി​ന്റെ തെ​ളി​വാ​ണി​തെ​ന്നും മ​ക​ന്റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഹ​ര​ജി​യി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മജിസ്‌ട്രേറ്റി​ന്‍റെ ദുരൂഹ മരണം: ക്രൈംബ്രാഞ്ച്​ അന്വേഷണം തുടരാമെന്ന്​ ഹൈകോടതി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top