• Latest News

    Monday, February 5, 2018

    വീട്ടമ്മയെ വളർത്തുനായ്ക്കൾ ആക്രമിച്ചു കൊലപ്പെടുത്തി
    Monday, February 5, 2018
    11:47:00 PM

    കൽപറ്റ: വളർത്തുനായ്ക്കൾ വീട്ടമ്മയെ ആക്രമിച്ചു കൊലപ്പെടുത്തി. വൈത്തിരി ചാരിറ്റി അംബേദ്കർ കോളനിയിലെ പരേതനായ ബൽരാജിന്റെ ഭാര്യ രാജമ്മ (65 ) ആണ് മരിച്ചത്.[www.malabarflash.com] 

    തോട്ടത്തിൽ പണിക്കുപോകുന്ന ഇവരെ സമീപത്തെ കാരിക്കാൽ ജോസിന്റെ വീട്ടിൽ വളർത്തു രണ്ടു നായ്ക്കളാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അതീവ അക്രമ സ്വഭാവം കാണിക്കുന്ന റോട് വീലർ ഇനത്തിൽപ്പെടുന്ന നായ്ക്കളാണ് ആക്രമിച്ചത്.

    രാവിലെ തോട്ടത്തിൽ മറ്റുള്ളർക്കൊപ്പം പണിക്കു പോകുമ്പോൾ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. എന്നാൽ രാജമ്മയെ ആക്രമിച്ച് ശരീരത്തിലെ മാംസവും കടിച്ചുപറിച്ചു. രാജമ്മയെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്.

    വീട്ടു‌ടമയ്ക്കെതിരേ നരഹത്യയ്ക്കും അപകടകരമായ രീതിയിൽ വളർത്തുമൃഗങ്ങളു വളർത്തിയതിനും വൈത്തിരി പോലീസ് കേസെടുത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീട്ടമ്മയെ വളർത്തുനായ്ക്കൾ ആക്രമിച്ചു കൊലപ്പെടുത്തി Rating: 5 Reviewed By: UMRAS vision
    Scroll to Top